
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിൽ പാർപ്പിച്ചിരുന്ന തന്ത്രിയെ ജയിലിലെ തന്നെ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.
നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്തതിന് ഇന്നലെയായിരുന്നു പ്രത്യേക അന്വേഷണ സംഘം കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്‌ഐടി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


