ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ച 100 കോടിയുടെ തട്ടിപ്പ് നടന്നതെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു ; കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രസിഡന്റ് എസ് ഭാസുരാംഗന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പണം തിരികെ കിട്ടിയില്ലെന്നാരോപിച്ച് കണ്ടല സ്വദേശി അയ്യപ്പന്‍ നായരുടെ പരാതിയില്‍ മാറനല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയായിരുന്നു ഹര്‍ജി. ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ച 100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ ഭാസുരാംഗനും മകനും നിലവില്‍ റിമാന്‍ഡിലാണ്.

കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഭാസുരാംഗന്‍, മകന്‍ അഖില്‍, രണ്ട് പെണ്‍മക്കള്‍ അടക്കം ആറ് പേരെ പ്രതി ചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ ആദ്യഘട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. എന്‍ ഭാസുരാംഗന്‍ ബിനാമി പേരില്‍ 51 കോടി രൂപ വായ്പ തട്ടിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കില്‍ നിന്ന് ലോണ്‍ തട്ടാന്‍ ഭാസുരാംഗന് ബിനാമി അക്കൗണ്ടുകളുണ്ടായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ശ്രീജിത്, അജിത് എന്നീ പേരിലുള്ളത് ബെനാമി അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്.