
തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ പ്രതികളായ മുൻ ബാങ്ക് പ്രസിഡന്‍റ് എൻ ഭാസുരാംഗൻ, മകൻ അഖില്‍ ജിത്ത് എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജി കൊച്ചി പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും.
കള്ളപ്പണ ഇടപാടില്‍ തങ്ങള്‍ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ ഇഡിക്ക് ആയിട്ടില്ലെന്നും തങ്ങളെ വ്യാജമായിട്ടാണ് പ്രതി ചേര്‍ത്തതെന്നുമാണ് വാദം. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ 21 നാണ് അഖില്‍ ജിത്തിനെയും ഭാസുരാംഗനെയും ഇഡി അറസ്റ്റ് ചെയ്തതത്. ഇരുവരുടേയും റിമാൻഡ് കാലവധിയും ഇന്ന് അവസാനിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത നേതാക്കളുമായി ബന്ധമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് ഇഡിയുെ വാദം.
അതേസമയം, കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗൻ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാൻഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.