കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം; അറസ്റ്റിലായ ആറംഗ സംഘം സ്ഥിരമായി പെൺകുട്ടികളെ പീഡിപ്പിക്കുന്നവർ; സമാന രീതിയിൽ പത്തോളം പെൺകുട്ടികളെ അക്രമത്തിനിരയാക്കി; നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ സമാന രീതിയില്‍ പത്തോളം പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയതായി പോലീസ് .

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒപ്പം പഠിക്കുന്ന ആണ്‍സുഹൃത്തുമൊന്നിച്ച് ബെംഗളുരു-പുതുച്ചേരി ദേശീയപാതയിലെ കാഞ്ചീപുരം ഔട്ടര്‍ റിങ് റോഡിനോടു ചേര്‍ന്നുള്ള പ്രദേശത്ത് പെണ്‍കുട്ടി എത്തുകയായിരുന്നു. ഇവിടെ മദ്യപിച്ചിരിക്കുകയായിരുന്ന ആറംഗ സംഘം ഇരുവരെയും വളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആണ്‍കുട്ടിയെ അടിച്ചുവീഴ്ത്തി കെട്ടിയിട്ടു. കത്തികാട്ടി ആറുപേരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട ആണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആറംഗ സംഘം പിടിയിലായത്. കാഞ്ചീപുരം സെവിലിമേട് സ്വദേശികളായ മണികണ്ഠന്‍, വിമല്‍കുമാര്‍, വിഗ്നേഷ്, ശിവകുമാര്‍, തെന്നരസ് എന്നിവരാണ് അറസ്റ്റിലായത്. പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായവര്‍ സ്ഥിരമായി പ്രദേശത്ത് എത്തുന്ന കമിതാക്കളെ ആക്രമിച്ച് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരാണെന്ന് പോലീസ് അറിയിച്ചു.