video
play-sharp-fill

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് നൽകി വശത്താക്കുന്നയാൾ എംഡി എം എ യുമായി പിടിയിൽ: കുമാരപുരം കൂട്ടംകൈത നെടുംപോച്ചയില്‍ ആദിത്യനെ(32) യാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് നൽകി വശത്താക്കുന്നയാൾ എംഡി എം എ യുമായി പിടിയിൽ: കുമാരപുരം കൂട്ടംകൈത നെടുംപോച്ചയില്‍ ആദിത്യനെ(32) യാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Spread the love

ഹരിപ്പാട്: എംഡിഎംഎ യും കഞ്ചാവുമായി ഗുണ്ടാ നേതാവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ യുവാവ് പിടിയില്‍.
കുമാരപുരം കൂട്ടംകൈത നെടും പോച്ചയില്‍ ആദിത്യനെ(32) യാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കല്‍ നിന്നും 16 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയും, 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞദിവസം പുലർച്ചെ നാലുമണിയോടെ ആദിത്യൻ സമീപത്തുള്ള വീട്ടിലെ സ്ത്രീയുടെ കുളിമുറി ദൃശ്യം ജനാല വഴി മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ പകർത്തുകയും. ഇതിനിടയില്‍ മൊബൈലിന്റെ വെളിച്ചം കണ്ട സ്ത്രീ അലറിവിളിക്കുകയും ഇയാള്‍ വേലിചാടി ഓടുകയും ചെയ്തു.

തുടർന്ന് ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കുകയും പ്രതിക്കായി അന്വേഷണം നടത്തുന്നതിനിടയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി പൊലീസ് തോട്ടുകടവ് ഭാഗത്തു വെച്ചു പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ പ്രായ പൂർത്തിയാകാത്ത കുട്ടികള്‍ക്ക് കഞ്ചാവ് കൊടുക്കുന്നത് ആദിത്യനാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുൻപ് വീട്ടില്‍ കഞ്ചാവ് ചെടി വളർത്തിയ കേസിലും ഇയാളെ എക്സൈസ് പിടികൂടിയിട്ടുണ്ട്. കൊലപതാക ശ്രമം,

മോഷണം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ആദിത്യൻ. പ്രതിയ്ക്കു വൻതോതില്‍ മയക്ക് മരുന്നു കൊടുക്കുന്ന പ്രധാന കഞ്ചാവ് കച്ചവടക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ അവരെയും പോലീസ് നിരീക്ഷിച്ചുവരുകയാണ്.

ശിവരാത്രിയോട് അനുബന്ധിച്ചു വില്‍പനയ്ക്കായി കൊണ്ടുവന്നതാണ് പിടികൂടിയ മയക്കുമരുന്നെന്നു പൊലീസ് പറഞ്ഞു. ഈ സംഘത്തില്‍ പെട്ട മറ്റുള്ളവരെപറ്റി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഐഎസ്‌എച്ച്‌ഒ മുഹമ്മദ് ഷാഫി, എസ്‌ഐ മാരായ ശ്രീകുമാർ, ഷൈജ, അനന്തു, എഎസ്‌ഐ ശ്യം, എസ് സിപിഓ സനീഷ്, സുരേഷ്, രേഖ, സിപിഓ മാരായ നിഷാദ്, സജാദ്, ശ്രീനാഥ്, സല്‍മാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.