
കോട്ടയം: ഭിക്ഷാടന മാഫിയ മുതല്‍ മോഷ്ടാക്കള്‍ വരെ, ട്രെയിനുകളും റെയില്‍വേ സ്റ്റേഷന് പരിസരങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളം.
എളുപ്പത്തില്‍ രക്ഷപെടാമെന്ന ചിന്തയാണ് ഇക്കൂട്ടരെ റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ തമ്പടിക്കാന്‍ പ്രേരിപ്പിക്കുന്നത്. ദിവസേന നൂറുകണക്കിന് ആളുകള്‍ കടന്നു പോകുന്നതിനാല്‍ ഇവരെ ശ്രദ്ധിക്കണമെന്നുമില്ല.
റെയില്‍വേ സ്റ്റേഷന് പരിസരവും ലഹരിനിരോധിത മേഖലയാണ്. നിയമം ലംഘിച്ചാല്‍ 6 മാസം തടവോ 500 രൂപ പിഴയോ ഈടാക്കാം. എന്നാല്‍, ട്രെയിനുകളില്‍ മദ്യപിച്ചു കയറുന്നവരും മദ്യക്കുപ്പികളില്‍ നിന്നു മാറ്റി ശീതളപാനീയങ്ങളുമായി കലര്‍ത്തി കൊണ്ടുപോകുന്നതു പതിവാണ്. ആരെങ്കിലും മദ്യപിച്ചു കയറുന്നുണ്ടോ എന്നു പോലും പരിശോധിക്കാറില്ല. അലഞ്ഞു തിരിഞ്ഞു നടക്കുന്നവരുടെ താവളം കൂടിയാണു റെയില്‍വേ സ്റ്റേഷന് പരിസരങ്ങള്‍. ഇക്കൂട്ടര്‍ നടത്തുന്ന അക്രമങ്ങള്‍ പലതരത്തിലുള്ളതാണ്.
സ്റ്റേഷന് പരിസരത്തു ഭിക്ഷാടനം നടത്തുന്ന ഇക്കൂട്ടര്‍ കുറച്ചു പണം കിട്ടിയാല്‍ ഉടന്‍ തന്നെ മദ്യം വാങ്ങി കുടിച്ചു ബോധമില്ലാതെ കിടക്കുന്നതു പതിവാണ്. പലപ്പോഴും ഇക്കൂട്ടരെ തുരത്തി ഓടിച്ചാലും മടങ്ങിയെത്തുകയോ മറ്റു റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലേക്കു മാറുകയോ ചെയ്യും. ലഹരിക്കടത്തുകാരും റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു കഞ്ചാവ് ഉള്‍പ്പടെ ട്രെയിനിലാണ് എത്തിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയില്‍വേ സ്റ്റേഷനു തൊട്ടുമുന്‍പു കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തേക്ക് എത്തിക്കുന്ന കഞ്ചാവു പൊതികള്‍ വലിച്ചെറിയും. ഇവ ശേഖരിക്കാന്‍ ആളുകള്‍ മൂകൂട്ടി തന്നെ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ടാകും. ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സേ്റ്റഷനു സമീപത്തെ വീട്ടില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്തയാള്‍ കഞ്ചാവ് കച്ചവടം നടത്തുന്ന വിവരം എക്സൈസിനു ലഭിച്ചിരുന്നു.
15.200 കിലോ കഞ്ചാവ് കോട്ടയം എക്സൈസ് എന്‍ഫോഴ്സുമെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നു എറിഞ്ഞു കിട്ടുന്ന പൊതികളില്‍ നിന്നു കഞ്ചാവു ശേഖരിച്ചാണു കൗമാരക്കാരന് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു. ട്രെയിനുകളിലെ
മോഷ്ടാക്കളും അപകടകാരികളാണ്. മോഷണം പിടിക്കപ്പെടുമെന്നുകണ്ടാല്‍ അപായപ്പെടുത്താനും ഇക്കൂട്ടര്‍ മടിക്കാറില്ല. സമീപകാലത്ത് ട്രെയനുകളിലെ മോഷണം വര്‍ധിച്ചുവരികയാണ്.മൈബൈല്‍ ഫോണ്‍, ലാപ്ടോപ്പ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാത്രം ലക്ഷ്യമിട്ടു മോഷണം നടത്തുന്ന സംഘങ്ങളും ഇക്കൂട്ടത്തിലുണ്ട്.



