
എറണാകുളം: 50 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി.
പോലീസ് നടത്തിയ വാഹന പരിശോധനയിൽ എറണാകുളം പുക്കാട്ടുപടി ഭാഗത്ത് വച്ചാണ് വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.
വെസ്റ്റ് ബംഗാൾ സ്വദേശികളായ ആഷിക്ക്, ഇക്ബാൽ, അലംകീർ സർദാർ, സോഹയൽ റാണ ഇവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തടിയിട്ട പറമ്പ് എസ് എച്ച് ഒ കുര്യാക്കോസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇത് പെരുമ്പാവൂർ ഭാഗത്ത് ചില്ലറ വിൽപനക്ക് എത്തിച്ചതെന്നാണ് കരുതുന്നത്. 90 കിലോ കഞ്ചാവാണ് പിടികൂടിയത്.