video
play-sharp-fill

കഞ്ചാവ് വില്‍പന സംഘത്തെ പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ചു രക്ഷപെട്ട പ്രതി കഞ്ചാവുമായി പിടിയില്‍.

കഞ്ചാവ് വില്‍പന സംഘത്തെ പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ചു രക്ഷപെട്ട പ്രതി കഞ്ചാവുമായി പിടിയില്‍.

Spread the love

സ്വന്തം ലേഖകൻ

കടയ്ക്കല്‍: കഞ്ചാവ് വില്‍പന സംഘത്തെ പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ചു രക്ഷപെട്ട പ്രതി കഞ്ചാവുമായി പിടിയില്‍.

സ്വാമിമുക്ക് അന്‍സര്‍ മന്‍സിലില്‍ അന്‍സറാണ് (30) കടയ്ക്കല്‍ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി കുമ്മിള്‍ ജങ്ഷനില്‍ 21 പൊതി കഞ്ചാവുമായി വില്‍പനക്കെത്തിയ സംഘത്തെ എസ്.ഐ ജ്യോതിഷ് പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് പൊലീസിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച്‌ അന്‍സര്‍ രക്ഷപ്പെട്ടിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ 52 ഗ്രാം കഞ്ചാവുമായി ബുധനാഴ്ച പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags :