video
play-sharp-fill
കഞ്ചാവ് വില്പന നടത്തിയ ബിഹാര്‍ സ്വദേശി പിടിയില്‍

കഞ്ചാവ് വില്പന നടത്തിയ ബിഹാര്‍ സ്വദേശി പിടിയില്‍

സ്വന്തം ലേഖകൻ

ശ്രീകണ്ഠപുരത്ത് കഞ്ചാവുമായി ബിഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ സ്വദേശിയും പാവന്നൂരില്‍ താമസക്കാരനുമായ അജയ് കുര്‍റാമിനെ (23) യാണ് പിടികൂടിയത്.

ഇയാളുടെ കൈയില്‍ നിന്നും ഏട്ട് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ കെ. രത്നാകരനും സംഘവും മയ്യില്‍, കുറ്റ്യാട്ടൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ സി. അഭിലാഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മൂലയില്‍ ഗോവിന്ദന്‍, ടി.പി. സുദീപ്, എക്സൈസ് ഡ്രൈവര്‍ കെ.വി. പുരുഷോത്തമന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Tags :