കാണാതായ വയോധികയെ കണ്ടെത്തിയത് സി സി ടി വി ദൃശ്യങ്ങളിലൂടെ: കൈകഴുകാൻ എത്തി കുളത്തിലേക്ക് കാൽ വഴുതി വീണു മരിച്ചു: ചേർത്തല സ്വദേശി സുധാമണിയാണ് മരിച്ചത്.

Spread the love

ചേർത്തല: ക്ഷേത്രക്കുളത്തില്‍ കൈകഴുകാനെത്തിയ വയോധിക കാല്‍ വഴുതി കുളത്തിലേക്ക് വീണ് ‌മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് കണിച്ചുകുളങ്ങര കൊച്ചുവെളിവീട്ടില്‍ രഘുവരന്റെ ഭാര്യ 80 വയസ്സുകാരിയായ സുധാമണി ആണ് മരിച്ചത്.

video
play-sharp-fill

ഞായറാഴ്ച വൈകുന്നേരം താലപ്പൊലിയ്ക്കായി കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ എത്തിയ വയോധികയെ കാണാതാകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അപകട വിവരം അറിയുന്നത് .

കൈ കഴുകാനായി ക്ഷേത്ര കുളത്തില്‍ എത്തിയപ്പോള്‍ കാല്‍വഴുതി വീഴുകയും താഴ്ചയിലേക്ക് പോവുകയുമായിരുന്നു. അപകട സമയത്ത് ആരും അടുത്ത് ഉണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അപകടം സ്ഥിരീകരിച്ചത്. മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സുരേത, സുരിജ,

സുവർണ്ണ, പരേതനായ സുരേഷ് എന്നിവരാണ് മരിച്ച സുധാമണിയുടെ മക്കള്‍. മരുമക്കള്‍ – പൊന്നൻ, മായ, സ്വാമിനാഥൻ, ഉല്ലാസ്.