
ഏറ്റുമാനൂര്‍: കനത്തചൂടില്‍ നാടാകെ വെന്തുരുകുമ്പോള്‍ ഏറ്റുമാനൂരില്‍ തെരഞ്ഞെടുപ്പു രംഗവും ചൂടുപിടിക്കുന്നു.
മുന്നണികളെല്ലാം തന്നെ മൂന്നാംഘട്ട പ്രചരണത്തിലേക്കു കടന്നു. എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി വി.എന്‍ വാസവനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി.
കേരളത്തെ തകര്‍ക്കുന്നതില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരേ നിലപാടാണെന്നു അദ്ദേഹം ആരോപിച്ചു. ഇവിടെ ഇവരെല്ലാം ആഗ്രഹിച്ചതുപോലെ നാം തകര്‍ന്നുപോയോ? നമ്മള്‍ ദുരന്തങ്ങള്‍ അതിജീവിച്ചു. ലോകവും രാജ്യവും അത്ഭുതാദരങ്ങളോടെ നോക്കി കാണുമാറല്ലേ നമ്മള്‍ അതിജീവനം നടത്തിയത്.
ആ അതിജീവനവും തീര്‍ത്തും മാതൃകാപരമാണല്ലോ. നമുക്കതു രാഷ്‌ട്രീയമില്ല. എന്തുകൊണ്ടാണത്? ഇവിടെ നാടും ജനങ്ങളും നല്ല ഒരുമയോടെയും ഐക്യത്തോടെയും പിന്തുണ നല്‍കി.എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇലക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് കെ.ഐ കുഞ്ഞച്ചന്‍ അധ്യക്ഷനായി. സ്‌ഥാനാര്‍ഥികളായ വി.എന്‍ വാസവന്‍, കെ.എം രാധാകൃഷ്‌ണന്‍, പി. പ്രദീപ്, കെ. അനില്‍ കുമാര്‍, എന്നിവര്‍ പങ്കെടുത്തു

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡി എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് പ്രചരണ രംഗത്ത് വൻ മുന്നേറ്റം നടത്തി. വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ് നാട്ടകം സുരേഷ്.
എൻ ഡി എ യുടെ ആതിര ഡി നായർ
പ്രചരണ രംഗത്തുണ്ട്.



