
കാണാതായ വ്യോമസേന വിമാനത്തിലെ 13 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
സ്വന്തം ലേഖിക
അരുണാചലിൽ കാണാതായ വ്യോമസേനയുടെ വിമാനത്തിലുണ്ടായിരുന്ന 13 പേരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. വ്യോമസേനയാണ് ജൂൺ മൂന്നിന് കാണാതായ എ.എൻ 32 വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത്. വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല.രണ്ട് ദിവസം മുമ്പാണ് അരുണാചൽ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റർ അകലെ വിമാനഭാഗങ്ങൾ കണ്ടെത്തിയത്. ജൂൺ മൂന്നിന് അസമിൽ നിന്ന് അരുണാചൽപ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതായത്. മരിച്ചവരിൽ മൂന്ന് മലയാളികളുമുണ്ട്. അപകടത്തിൽ മരിച്ച സൈനികർക്ക് വ്യോമസേന ആദരാഞ്ജലികളർപ്പിച്ചു.
Third Eye News Live
0