കാനം രാജേന്ദ്രന്‍റെ സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കോട്ടയം വാഴൂരിലെ വസതിയില്‍ ; ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനമായ എം.എൻ. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് ; തുടർന്ന് റോഡ് മാര്‍ഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്ര

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കോട്ടയം വാഴൂരില്‍ നടക്കും.

ഇപ്പോള്‍ കൊച്ചി അമൃത ആശുപത്രിയിലുള്ള ഭൗതികശരീരം ശനിയാഴ്ച രാവിലെ ഏഴിന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് രണ്ട് വരെ പാര്‍ട്ടി ആസ്ഥാനമായ എം.എൻ. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്ര പുറപ്പെടും. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വാഴൂരിലെ വസതിയില്‍ നടക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.