
കാനം രാജേന്ദ്രന്‍ മൂന്നാം വട്ടവും സി പിഐ സംസ്ഥാന സെക്രട്ടറി
സ്വന്തം ലേഖകൻ
കോട്ടയം : കാനം രാജേന്ദ്രന്‍ മൂന്നാം വട്ടവും സി പിഐ സംസ്ഥാന സെക്രട്ടറി. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് ഏക കണ്ഠമായി കാനത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
കാനത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിയ സി ദിവാകരനെയും, കെ ഇ ഇസ്മയിലിനെയും പ്രായപരിധിയുടെ പേരില്‍ വെട്ടി നിരത്തിയാണ് കാനം സംസ്ഥാന കൗണ്‍സില്‍ പിടിച്ചെടുത്തത്. കഴിഞ്ഞ 51 വര്‍ഷമായി അദ്ദേഹം സംസ്ഥാന കൗണ്‍സിലില്‍ ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരമുണ്ടാകില്ലന്ന് നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന കൗണ്‍സിലില്‍ കാനം പക്ഷത്തിന് വലിയ ഭൂരിപക്ഷമാണുള്ളത്.
എതിര്‍ ശബ്ദങ്ങളെ ഒതുക്കിയത് കാനത്തിന്റെ വലിയ നേട്ടമായിട്ടാണ് കരുതപ്പെടുന്നത്. ഇ എസ് ബിജിമോളും ചാത്തന്നൂര്‍ എം എല്‍ എ ജയലാലും അടക്കം നിരവധി നേതാള്‍ ഇത്തവണ സംസ്ഥാന കൗണ്‍സില്‍ നിന്ന് പുറത്തായിരുന്നു.മത്സരം വേണ്ടെന്ന നിലയിലായിരുന്ന അഖിലേന്ത്യാ നേതൃത്വ നിലപാടും,വിമത നേതാക്കളുടെ ഒറ്റപ്പെടലും കാനത്തിന് അനുകൂലമായി ഭവിക്കുകയായിരുന്നു.