video
play-sharp-fill

സബ് കളക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാത്ത കൈയേറ്റങ്ങൾ പുഴ ഒഴിപ്പിച്ചു; കാനം രാജേന്ദ്രൻ

സബ് കളക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാത്ത കൈയേറ്റങ്ങൾ പുഴ ഒഴിപ്പിച്ചു; കാനം രാജേന്ദ്രൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സബ് കളക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാത്ത കൈയേറ്റങ്ങൾ പുഴ ഒഴിപ്പിച്ചു. പ്രകൃതിയിലേക്ക് മനുഷ്യൻ നടത്തിയ കൈയേറ്റം പ്രകൃതി തന്നെ തിരിച്ചു പിടിച്ചു. ഈ അനുഭവം ഉൾക്കൊണ്ട് പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന സന്തുലിത വികസനമാണ് ഇനി നടക്കേണ്ടത്- സി.പി.ഐ. സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെ പരാമർശിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതുമുന്നണിയുടെ പ്രകടനപത്രിക മുന്നോട്ടു വക്കുന്നതും ഈ ആശയം തന്നെയാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.പ്രകൃതിസംരക്ഷണ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് മൂന്നു ദിവസമായി നടന്നു വരുന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ്, കൗൺസിൽ യോഗം എടുത്തത്. നിയമസഭാ ചർച്ചയിൽ മൂന്ന് ഭരണപക്ഷ എം.എൽ.എ.മാർ ഇതിനെതിരേ സംസാരിച്ചുവല്ലോയെന്ന ചോദ്യത്തിന് അവരുടെ വിജ്ഞാനത്തെക്കുറിച്ച് നാട്ടുകാർക്ക് ബോധ്യമായെന്നായിരുന്നു ഉത്തരം.