video
play-sharp-fill

പ്രദീപ് മഞ്ജുവിന്റെ കൈവെട്ടിയത് മക്കളുടെ കണ്മുന്നില്‍ വച്ച്; അമ്മയെ വെട്ടുന്നത് കണ്ട് തടസം പിടിക്കാനെത്തിയ പത്തുവയസുകാരിക്കും പരിക്ക്; നിസ്സഹായരായി വൃദ്ധമാതാപിതാക്കള്‍; ഉഴവൂര്‍ ഭാഗത്തേക്ക് കടന്ന  പ്രദീപിനായി തിരച്ചില്‍ ഊര്‍ജ്ജിതം

പ്രദീപ് മഞ്ജുവിന്റെ കൈവെട്ടിയത് മക്കളുടെ കണ്മുന്നില്‍ വച്ച്; അമ്മയെ വെട്ടുന്നത് കണ്ട് തടസം പിടിക്കാനെത്തിയ പത്തുവയസുകാരിക്കും പരിക്ക്; നിസ്സഹായരായി വൃദ്ധമാതാപിതാക്കള്‍; ഉഴവൂര്‍ ഭാഗത്തേക്ക് കടന്ന പ്രദീപിനായി തിരച്ചില്‍ ഊര്‍ജ്ജിതം

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: കാണക്കാരി അമ്പലപ്പടിക്ക് സമീപം ഭര്‍ത്താവ് ഭാര്യയുടെ കൈകള്‍ വെട്ടിയത് മക്കളുടെ കണ്മുന്നില്‍ വച്ച്. വെട്ടിയില്‍ പ്രദീപാണ് ഭാര്യ മഞ്ജുവിന്റെ രണ്ട് കൈകളും വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ പത്ത് വയസുള്ള മകള്‍ക്കും പരിക്കേറ്റു. പക്ഷേ, മുറിവ് സാരമുള്ളതല്ല. കുട്ടി സമീപത്തെ വീട്ടിലാണ് നിലവില്‍. പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടിയും പത്ത് വയസ്സുള്ള പെണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്.

 

പ്രദീപും മഞ്ജുവും തമ്മില്‍ കുറച്ച് നാളുകളായി വഴക്ക് പതിവാണ്. മദ്യപിച്ചെത്തിയ ശേഷം മഞ്ജുവിനെയും മക്കളെയും ഉപദ്രവിക്കുന്ന ശീലവും ഇയാള്‍ക്കുണ്ട്. പലതവണ പൊലീസ് പിടിയിലായിട്ടുണ്ടെങ്കിലും താക്കീത് നല്‍കി വിട്ടയയ്ക്കുകയാണ് പതിവ്. ഇനി മദ്യപിക്കില്ലെന്നും ഉപദ്രവം ഉണ്ടാകില്ലെന്നും പൊലീസ് സ്റ്റേഷനില്‍ ആവര്‍ത്തിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ മുതല്‍ ഇരുവരും ത്മമില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രദീപ് വാക്കത്തി ഉപയോഗിച്ച് മഞ്ജുവിന്റെ കൈ വെട്ടിയത്. ഒരു കൈ വെട്ടേറ്റ് മുറിഞ്ഞ നിലയിലാണ്. ഒരു കൈയ്യിലെ വിരലുകള്‍ അറ്റ് പോയിട്ടുണ്ട്. സംഭവത്തിന് ശേഷം ഉഴവൂര്‍ ഭാഗത്തേക്ക് ഇയാള്‍ ബൈക്കില്‍ കടന്നുകളഞ്ഞതായാണ് വിവരം. പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

ഇവരുടെ വൃദ്ധമാതാപിതാക്കളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ് സമീപവാസികളും പഞ്ചായത്ത് പ്രതിനിധികളായ അരവിന്ദാക്ഷനും അനില്‍കുമാറും ഉള്‍പ്പെടെയുള്ളവര്‍.