
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: രാഷ്ട്രീയത്തിന് താന്‍ യോഗ്യയല്ല.രാഷ്ട്രീയത്തില്‍ ചേരാന്‍ തന്നോട് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും താനത് കൂട്ടാക്കിയില്ലെന്ന് അഭിനേത്രിയും ചലച്ചിത്ര നിര്‍മ്മാതാവുമായ കങ്കണ റണാവത്ത്. ട്വീറ്ററിലൂടെയാണ് നടി പ്രതികരിച്ചത്. ‘ഞാനൊരു രാഷ്ട്രീയക്കാരിയല്ല. വിവരവും വിവേകവുമുള്ളയാളാണ്. എന്റെ വെളിച്ചത്തെ ഭയപ്പെടുന്നവരും വെറുക്കുന്നവരും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത് അവര്‍ക്കെന്റെ രാഷ്ട്രീയ ആശയങ്ങള്‍ ഇഷ്ടമല്ലെന്നാണ്. ഒരു ദിവസം കടന്നുപോകാന്‍ അങ്ങനെയെങ്കിലും ഇതവരെ സഹായികട്ടെ’, കങ്കണ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം രഷ്ട്രീയ പ്രവേശനത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ച് കങ്കണ നേരത്തെ രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ ആഗ്രഹിച്ചാല്‍, ബിജെപി ടിക്കറ്റ് നല്‍കിയാല്‍ മത്സരിക്കാന്‍ തയാറാണ് എന്നായിരുന്നു കങ്കണ പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവെ ആം ആദ്മി പാര്‍ട്ടിക്കെതിരെ കങ്കണ സംസാരിക്കുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഷിംലയില്‍ നടന്ന പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ് പരിപാടിയില്‍ വച്ചാണ് കങ്കണ തന്റെ നിലപാട് വ്യക്തമാക്കിയത്. ബിജെപി ടിക്കറ്റ് നല്‍കുന്ന പക്ഷം ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്ന് മത്സരിക്കുന്നതിന് തയ്യാറാണെന്നായിരുന്നു കങ്കണ പറഞ്ഞത്.