play-sharp-fill
കനകദുർഗയ്ക്ക് കിട്ടിയത് മുട്ടൻ പണി: അമ്മായിയമ്മയെ തല്ലിയ കേസിൽ പ്രതിയായി; പണി പോകും , ബാക്കി ജയിൽ വാസവും

കനകദുർഗയ്ക്ക് കിട്ടിയത് മുട്ടൻ പണി: അമ്മായിയമ്മയെ തല്ലിയ കേസിൽ പ്രതിയായി; പണി പോകും , ബാക്കി ജയിൽ വാസവും

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: ശബരിമല കയറി വിവാദ നായികയായ കനകദുർഗയെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. അമ്മായിയമ്മയെ ആക്രമിച്ച കേസിൽ കുടുങ്ങിയ കനകദുർഗ ഇനി ജയിലിൽ കിടക്കേണ്ടി വരും. ഇതു കൂടാതെ കനക ദുർഗയുടെ ജോലിയും ക്രിമിനൽ കേസിൽ കുടുങ്ങിയതോടെ നഷ്ടമായേക്കും. കേസും കോടാലിയും തലയിലായതോടെ കടുത്ത വെല്ലുവിളിയാണ് ഇവർ ഇപ്പോൾ നേരിടുന്നത്.
ഭര്‍തൃ മാതാവിനെ ആക്രമിച്ചെന്ന പരാതിയില്‍ കനകദുര്‍ഗയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍തൃമാതാവ് സുമതിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ശബരിമല ദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കനകദുര്‍ഗയും ഭര്‍തൃമാതാവും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
കഴുത്തിനും ചെവിക്കും പരുക്കേറ്റ കനകദുര്‍ഗ കനത്ത പൊലീസ് കാവലില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വീണ്ടും സ്‌കാനിങ്ങിനു വിധേയമാക്കി. കനകദുര്‍ഗയെ ആക്രമിച്ചു പരുക്കേല്‍പിച്ചെന്ന പരാതിയില്‍ സുമതിയമ്മയ്‌ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.