video
play-sharp-fill

ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികൾ തിരിച്ചിറങ്ങുന്നു; നടപടി പൊലീസ് നിർദ്ദേശത്തെത്തുടർന്ന്

ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികൾ തിരിച്ചിറങ്ങുന്നു; നടപടി പൊലീസ് നിർദ്ദേശത്തെത്തുടർന്ന്

Spread the love


സ്വന്തം ലേഖകൻ

ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികൾ തിരിച്ചിറങ്ങുന്നു. ബിജെപി ആർ എസ് എസ് പ്രവർത്തകരുടെ ആക്രമണം ശക്തമായതിനെത്തുടർന്നാണ് ശബരിമലയിലെത്തിയ യുവതികൾ തിരിച്ചിറങ്ങുന്നത്. തലശ്ശേരി സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ബിന്ദു, സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ കനകദുർഗ്ഗ എന്നിവരാണ് തിരിച്ചിറങ്ങുന്നത്. മുന്നോട്ട് പോയാൽ അപകടം ഉണ്ടാകുമന്ന പൊലീസിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് തിരിച്ചിറങ്ങുന്നത്. അതിനിടെ യുവതികളിൽ ഒരാളായ കനക ദുർഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം ഇവരെ തിരിച്ചിറക്കുകയാണ്.