വീട്ടിൽ കയറാനും കുട്ടികളെ കാണാനും അനുവദിക്കണം; ഭർത്താവിനും തനിക്കും കൗൺസലിംഗ് വേണമെന്ന് കനക ദുർഗ.
സ്വന്തം ലേഖകൻ
മലപ്പുറം: ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്തായ തനിക്ക് മക്കളെ കാണാനും വീട്ടിൽ കയറാനും അനുവദിക്കണമെന്ന കനക ദുർഗയുടെ അപേക്ഷ പുലാമന്തോൾ ഗ്രാമ ന്യായാലായം അടുത്ത മാസത്തേക്ക് മാറ്റി. അതേ സമയം തനിക്കും ഭർത്താവിനും കൗൺസിലിംഗ് വേണമെന്നും കനകദുർഗ്ഗ കോടതിയിൽ ആവശ്യപ്പെട്ടു.
അതേസമയം തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം താൻ പത്ര സമ്മേളനം നടത്തുമെന്നും കനക ദുർഗ അറിയിച്ചു. അടുത്ത മാസം നാലാം തീയ്യതിയാണ് ഇവരുടെ കേസ് കോടതി വീണ്ടും പരിഗണിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിൽ ദർശനം നടത്തിയത് കാരണം ഇവരെ വീട്ടിൽ കയറ്റില്ലെന്ന് ഭർത്താവും സഹോദരനും നിലപാടെടുത്തതിനെ തുടർന്നാണ് കനക ദുർഗയെ സർക്കാർ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
Third Eye News Live
0