video
play-sharp-fill

കാഞ്ഞിരത്ത് ഓണവിപണി ലക്ഷ്യമിട്ട് അനധികൃത മദ്യവിൽപ്പന: കെട്ടിട നിർമ്മാണ തൊഴിലാളികളുടെ നേതൃത്വത്തിൽ എത്തിയ എക്‌സൈസ് സംഘം പ്രതിയെ പിടികൂടി; പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്കു നേരെ കത്തി വീശി അക്രമണത്തിനും ശ്രമം

കാഞ്ഞിരത്ത് ഓണവിപണി ലക്ഷ്യമിട്ട് അനധികൃത മദ്യവിൽപ്പന: കെട്ടിട നിർമ്മാണ തൊഴിലാളികളുടെ നേതൃത്വത്തിൽ എത്തിയ എക്‌സൈസ് സംഘം പ്രതിയെ പിടികൂടി; പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്കു നേരെ കത്തി വീശി അക്രമണത്തിനും ശ്രമം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മോഹനൻ നായർ എസി ന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ മദ്യവില്പന നടത്തുകയായിരുന്ന മൂല ശ്ശേരി ബിനു എം.ആർ ( 45) നെ അറസ്റ്റ് ചെയ്തു.

ഇയാൾ മദ്യം വീടിന്റെ പിൻവശത്ത് വച്ച് ആവശ്യക്കാർക്ക് ഇന്ന് രാവിലെ വില്പന നടത്തുബോൾ ഷാഡോ എക്‌സൈസ് കെട്ടിടം പണിക്കാരുടെ വേഷത്തിൽ മദ്യം വാങ്ങുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് ആണെന്ന വിവരം അറിഞ്ഞ ഉടൻ ബിനു വാക്കത്തി ഉപയോഗിച്ച് ഷാഡോ അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ സുരേഷ് ടി.എസ് സിവിൽ എക്‌സൈസ് ഓഫീസർ നിഫി ജേക്കബ് എന്നിവരെ വാക്കത്തി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.

ഒഴിഞ്ഞ് മാറി ക്ഷണനേരം കൊണ്ട് പ്രതി ബിനുവിനെ കീഴ്‌പ്പെടുത്തിയ ഷാഡോ എക്‌സൈസ് വിവരം നൽകിയതനുസരിച്ച് എക്‌സൈസ് രണ്ടു വണ്ടികളിലെത്തി വീടു വളയുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഇയാളുടെ വീടിന് സമീപത്ത് ചതുപ്പിൽ താഴ്ത്തിയ നിലയിൽ ഏഴു ലിറ്റർ മദ്യമടങ്ങിയ ഏഴ് കുപ്പികൾ കണ്ടെടുത്തു. കാഞ്ഞിരം മേഖലയിൽ വ്യാജ ചാരായം നിർമ്മാണം നടത്തി നിരപരാധികളായ ആളുകൾ മരിച്ച കേസിലും ഇയാൾ പ്രതിയായിന്നു . ഈ കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നില്ല.

തുടർന്ന് കുറ നാളുകളായി കാഞ്ഞിരം മലരിക്കൽ മേഖലയിൽ പ്രദേശിക മായി മദ്യക്കച്ചവടം നടത്തി തഴച്ച് വളരുകയായിയിരുന്നു. നാട്ടുകാർക്കിടയിൽ ചില സൗജന്യ സഹായം നടത്തി അതിന്റെ മറവിലായിരുന്നു ഇയാളുടെ മദ്യക്കച്ചവടം. എക്‌സൈസ് പോലീസ് അധികാരികൾക്ക് എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ട് ഉള്ള പ്രദേശമായതിനാൽ ഇയാൾ അനസ്യൂതമായി പ്രദേശിക ബാർ നടത്തിവരുകയായിരുന്നത് നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും തലവേദനയായിരുന്നു.

ജനപ്രതിനിധികൾ നൽകിയ പരാതിയെ തുടർന്ന് കോട്ടയം എക്‌സൈസ് ഡെപ്യൂട്ടിക്കമ്മീഷണർ സുൾഫിക്കർ നൽകിയ ഉത്തരവിനെ തുടർന്നാണ് ഇയാളെ പിടികൂടുവാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

റെയ്ഡിൽ കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മോഹനൻ നായർ ട പ്രിവന്റീവ് ഓഫീസർ സുരേഷ് ടി.എസ് സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർ നിഫി ജേക്കബ് എന്നിവർ പങ്കെടുത്തു. ഇവരെ കൂടാതെ കോട്ടയം എക്‌സൈസ് റേഞ്ച് ഓഫീസ് , എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്, കോട്ടയം എക്‌സൈസ് ഇന്റെലിജൻസ് എന്നിവരും റെയ്ഡിൽ സഹായിച്ചു