വ്യക്തിവൈരാഗ്യം മൂലം മകൻ്റെ കടയിൽ കഞ്ചാവ് ഒളിപ്പിച്ചു; ഒന്നാം പ്രതിയായ അച്ഛൻ്റെ കൂട്ടാളിയും പിടിയിൽ

Spread the love

മാനന്തവാടി: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ മകന്റെ ഉടമസ്ഥതിയിലുള്ള പച്ചക്കറിക്കടയില്‍ കഞ്ചാവ് കൊണ്ടുവെച്ചെന്ന കേസില്‍ അച്ഛന്റെ കൂട്ടാളി, ഒളിവിലായിരുന്ന കര്‍ണാടക സ്വദേശിയെ എക്‌സൈസ് പിടികൂടി.

ഒന്നാംപ്രതി അബൂബക്കറിന്റെ സഹായിയും കര്‍ണാടക എച്ച്ഡി കോട്ട കെ.ആര്‍ പുര സ്വദേശിയുമായ സദാശിവ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.

മാനന്തവാടി മൈസൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന പിഎ ബനാന എന്ന സ്ഥാപനത്തില്‍ പ്രതികള്‍ ഗൂഢാലോചന നടത്തി 2.095 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു വെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ കടയുടമയായ നൗഫലിന്റെ പിതാവും മുഖ്യപ്രതിയുമായ അബൂബക്കറിനെ ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് എക്‌സൈസ് പിടികൂടിയിരുന്നു.

ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. സംഭവ ദിവസം മുതല്‍ ഒളിവില്‍ പോയ സദാശിവനെ എക്‌സൈസ് നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. സദാശിവന്റെ അറസ്റ്റോടെ ഈ കേസിലെ മുഴുവന്‍ പ്രതികളും അരസ്റ്റിലായതായി എക്‌സൈസ് അറിയിച്ചു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, പി.ആര്‍. ജിനോഷ്, എ. ദിപു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എസ്. സനൂപ്, ഇ.എസ്. ജെയ്മോന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.