കാനഡയിൽ മലയാളി യുവതിയെ കൊന്ന ഭർത്താവ് ഇന്ത്യയിലെ ഒളിത്താവളത്തിൽ: ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് ഒന്നരകോടിയുമായാണ് കൊലയാളി മുങ്ങിയത്: കേരളാ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്: കൊല്ലപ്പെട്ടത് ചാലക്കുടി സ്വദേശി ഡോണ.

Spread the love

 

ചാലക്കുടി: കാനഡയില്‍ മലയാളി യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി ഭര്‍ത്താവ് ഇന്ത്യയിൽ. അന്വേഷണം ഊര്‍ജിതമാക്കി കേരളപൊലീസ്

video
play-sharp-fill

ചാലക്കുടി പാലസ് റോഡില്‍ പടിക്കല സാജന്‍റെയും ഫ്ളോറയുടെയും മകള്‍ ഡോണ മെയ് ഏഴിനാണ് ഏഴിനാണ് കാനഡയില്‍ കൊല്ലപ്പെട്ടത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഡോണയ്ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാനില്ലായിരുന്നു. ഡോണയുടെ മരണത്തില്‍ ദുരൂഹത വ്യക്തമായതോടെ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചൂതാട്ടത്തിന് പണം നല്‍കാത്തതിലുള്ള വൈരാഗ്യം കൊലയില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ചൂതാട്ടം മൂലം ലാലിന് വലിയ ബാധ്യതയായി. ഡോണയുടെ അക്കൗണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപയും പിൻവലിച്ചിട്ടുണ്ട്.
മകളുടെ കൊലയാളിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡോണയുടെ കുടുംബം രംഗത്തെത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാലിനായി കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ നാട്ടിലേക്ക് കടന്നത്. ഡോണയുടെ മാതാപിതാക്കള്‍ കേരളാ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ദില്ലിയില്‍ വിമാനമിറങ്ങിയെന്ന വിവരം പൊലീസിനും ലഭിച്ചിട്ടുണ്ട്.

അതിന് ശേഷം എങ്ങോട്ട് കടന്നു കളഞ്ഞു എന്നാണ് പൊലീസ് തെരയുന്നത്. മൂന്നു വർഷം മുമ്ബായിരുന്നു ഡോണയുടെയും ലാലിന്‍റെയും വിവാഹം. ഡോണയും ലാലും കാനഡയില്‍ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാല്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു.