video
play-sharp-fill
ദുബായ്ക്ക് പോയ യുവാവ് കാമുകിയെ കാണാൻ പാകിസ്ഥാനിലെത്തി കുടുങ്ങി: അറസ്റ്റിലായി ജയിലിലുമായി ; മകനെ തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രിയുടേയും യോഗി ആദിത്യനാഥിന്റേയും ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം

ദുബായ്ക്ക് പോയ യുവാവ് കാമുകിയെ കാണാൻ പാകിസ്ഥാനിലെത്തി കുടുങ്ങി: അറസ്റ്റിലായി ജയിലിലുമായി ; മകനെ തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രിയുടേയും യോഗി ആദിത്യനാഥിന്റേയും ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം

ആഗ്ര: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനായി പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക് ജയിലില്‍ ആയതായി റിപ്പോർട്ട്.
അലിഗഡ് സ്വദേശിയായ 30 കാരനാണ് കാമുകിയെ കാണാനുള്ള ശ്രമത്തിനിടയില്‍ പാക് ജയിലില്‍ ആയത്.

അലിഗഡിലെ നാഗ്ല ഖട്ടാരി ഗ്രാമവാസിയായ തുന്നല്‍ക്കാരൻ ബാദല്‍ ബാബുവാണ് പാക് ജയിലിലായത്. വെള്ളിയാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മണ്ടി ബഹൌദീൻ നഗരത്തിലെത്തിയ യുവാവ് പൊലീസിന്റെ മുന്നില്‍ പെടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ രണ്ട് തവണ പാക് അതിർത്തി കടക്കാൻ ഇയാള്‍ ശ്രമിച്ചിരുന്നതായാണ് റിപ്പോർട്ട്.
. 1946ലെ പാകിസ്ഥാൻ വിദേശനിയമത്തിലെ 13, 14 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റെന്നാണ് ടൈംസ് ഓഫ് ഇന്ത്യ വിശദമാക്കുന്നത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നിലവില്‍ ഇയാളുള്ളതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ദില്ലിയിലെ ഗാന്ധി പാർക്കിലെ ഒരു തുണി ഫാക്ടറിയിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങളിലൂടെയാണ് മകൻ പാക് ജയിലിലാണെന്ന വിവരം ഇയാളുടെ കുടുംബം അറിയുന്നത്. അന്തർമുഖ സ്വഭാവമുള്ള ബാദല്‍ ബാബു കാമുകിയുടെ അടുത്തെത്താനായി ഇത്തരം കൈവിട്ട നടപടി തെരഞ്ഞെടുത്തുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പാക് യുവതിയുമായി യുവാവിനുള്ള ബന്ധത്തേക്കുറിച്ചും ബാദല്‍ ബാബുവിന്റെ കുടുംബത്തിന്

അറിവില്ല. നവംബർ 30നാണ് യുവാവ് അവസാനമായി വീഡിയോ കോളില്‍ കുടുംബവുമായി ബന്ധപ്പെട്ടത്. ഇതിന് ശേഷം മകനേക്കുറിച്ചുള്ള വിവരമില്ലെന്ന് മാതാപിതാക്കളും പറയുന്നു. ദുബായില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് യുവാവ് വീട്ടില്‍ നിന്ന് പോയതെന്നാണ് ബാദലിന്റെ അമ്മ ഗായത്രി ദേവി പറയുന്നത്. മകനെ തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രിയുടേയും യോഗി ആദിത്യനാഥിന്റേയും ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം