പതിനാല് വയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഉല്ലസിക്കാൻ ഡൽഹിയിലേക്ക് പോയ വീട്ടമ്മയെ റിമാൻഡ് ചെയ്തു
സ്വന്തം ലേഖിക
വടകര: സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനെ തേടി ഡൽഹിയിലേക്ക് പോയ വീട്ടമ്മയെ കോടതി റിമാൻഡ് ചെയ്തു. വടകര തിരുവള്ളൂർ പിലാക്കണ്ടി അശോകെന്റ ഭാര്യ ബബിതയെ(43)യാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഡി. ശ്രീജ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത. ് കോഴിക്കോട് വനിതാ ജയിലിലേക്ക് അയച്ചത്.
നവംബർ 13ന് മയ്യന്നൂരിലുള്ള സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ ബബിത തിരിച്ച് വന്നില്ല. തുടർന്ന് ഭർതൃസഹോദരൻ വടകര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സൈബർ സെല്ലിെന്റ സഹായത്താൽ നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വടകര പൊലീസ് ഡൽഹിയിലെത്തി ബബിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 14 വയസ്സുള്ള മകളെയും 18 വയസ്സുള്ള മകനെയും ഉപേക്ഷിച്ച് ഡൽഹിയിൽ ഇന്റീരിയൽ വർക്ക് നടത്തുന്ന കാമുകൻ ശരത്തിെന്റ അടുത്തേക്കാണ് ബബിത വിമാനമാർഗംപോയത്. യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തത് ശരത്തായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറു മാസം മുൻപാണ് ബബിത ശരത്തുമായി പരിചയപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നാണ് മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത മകളെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതിന് ജെ.ജെ ആക്ട് 75, കെ.പി ആക്ട് 57 ഡി എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.