മലയാളി എക്കാലവും ഓർമിക്കുന്ന “ആത്മവിദ്യാലയമേ” എന്ന ഗാനം പാടിയ കമുകറ പുരുഷോത്തമന്റെ ജൻമദിനം ഡിസം: .4

Spread the love

സ്വന്തം ലേഖകൻ
കോട്ടയം:
ഭാർഗ്ഗവീനിലയം എന്ന സിനിമയ്ക്കായി വൈക്കം മുഹമ്മദ് ബഷീർ എഴുതിയ തത്ത്വചിന്താംശമുള്ള കുറച്ചുവരികൾ പി. ഭാസ്കരൻ മനോഹരമായ ഒരു ഗാനമാക്കി. അത്
ഇഷ്ടഗായകനായ ഹേമന്ദ് കുമാറിനെക്കൊണ്ട് പാടിക്കാനായിരുന്നു ആലോചന.

 

നിർഭാഗ്യവശാൽ മലയാളത്തിൽ പാടാൻ താത്പര്യമില്ല ഹേമന്ദിന്. പകരം അതുപോലൊരു മലയാളി ശബ്ദത്തിനായുള്ള തിരച്ചിലാണ് കമുകറ പുരുഷോത്തമനിൽ ചെന്നുനിന്നത്.
ഏകാന്തതയുടെ അപാരതീരം റെക്കോഡുചെയ്തു കേട്ടപ്പോൾ ബഷീർ പറഞ്ഞു:
”കമുകറയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട പാട്ടാണിത്.”

മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായകനായിരുന്നു കമുകറ പുരുഷോത്തമൻ.
ആത്മവിദ്യാലയമേ അവനിയിൽ ആത്മവിദ്യാലയമേ (ഹരിച്ചന്ദ്ര),
ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ (ഭക്തകുചേല),
സംഗീതമീ ജീവിതം ഒരു മധുര സംഗീതമീ ജീവിതം (ജയിൽപ്പുള്ളി) തുടങ്ങി നിരവധി അനശ്വര ഗാനങ്ങൾ കമുകറയുടെ ശബ്ദത്തിൽ മലയാളം കേട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ 1930 ഡിസംബർ 4-ന് ജനനം. ചെറിയപ്രായംമുതൽ ശസ്ത്രീയസംഗീതം പരിശീലിച്ചു. 13-മത് വയസിൽ തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തിൽ അരങ്ങേറ്റം. 1950-ൽ ആകാശവാണി രൂപീകരിക്കപ്പെട്ടപ്പോൾ അനേകം ലളിതഗാനങ്ങൾ ആലപിച്ചു.

1953-ൽ നീലാ പ്രൊഡക്ഷന്റെ പൊൻകതിർ എന്ന ചിത്രത്തിനു വേണ്ടി നലുവരി കവിത ആലപിച്ചുകൊണ്ട് സിനിമാരംഗപ്രവേശം. യൂസഫ് അലി കേച്ചേരി എഴുതി മോഹൻ സിതാര സംഗീതം നൽകിയ കാശേ നീയാണു ദൈവം എന്ന ഗാനമാണ് അവസാനമായി പാടിയത്.
നൂറ്റിയിരുപത്തഞ്ചോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. 1955ല്‍ ഹരിശ്ചന്ദ്ര എന്ന ചിത്രത്തിനായി പാടിയ ആത്മവിദ്യാലയമേ എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകളില്‍ ഒന്നാണ്.