
കൊച്ചി: എറണാകുളം കമ്മട്ടിപ്പാടത്തെ അഭയകേന്ദ്രത്തില്‍ നിന്ന് മൂന്നുമാസം മുമ്ബ് ഒളിച്ചോടിയ ഭർതൃമതിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒളിച്ചോട്ടത്തിന് ശേഷം തിരുവനന്തപുരത്ത് കാമുകനൊപ്പം താമസിക്കുകയായിരുന്ന യുവതി ഭർത്താവിന് ഇൻസ്റ്റഗ്രാമില്‍ അയച്ച ഫ്രണ്ട് റിക്വസ്റ്റാണ് വഴിത്തിരിവായത്.
ഭർത്താവ് കൈമാറിയ ഇൻസ്റ്റഗ്രാം സന്ദേശം പിന്തുടർന്ന് കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂന്തുറയിലെ കാമുകന്റെ വീട്ടില്‍ നിന്ന് യുവതിയെ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി എറണാകുളത്തെത്തിച്ച് കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് പോകാൻ കോടതി അനുവദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുപതുകാരിയായ യുവതി ആലുവ തൈക്കാട്ടുകര സ്വദേശിയാണ്. ഏലൂരിലെ ഭർതൃവീട്ടില്‍ ഗാർഹികപീഡനം നേരിട്ടെന്ന പരാതിയെത്തുർന്ന് ഏലൂർ പൊലീസാണ് യുവതിയെ അഭയകേന്ദ്രത്തില്‍ എത്തിച്ചത്. ഇവിടെ താമസിക്കുന്നതിനിടെ
മേയ് ആറിന് യുവതിയെ മറ്റൊരു അന്തേവാസിയായ 19കാരിക്കൊപ്പം കാണാതായി. തുടർന്ന് അഭയകേന്ദ്രത്തിലെ സോഷ്യല്‍വർക്കറുടെ പരാതിയില്‍ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. കാണാതാകുമ്ബോള്‍ ഇരുവരുടെയും കൈവശം ഫോണ്‍ ഉണ്ടായിരുന്നില്ല.
അഭയകേന്ദ്രം വിട്ടിറങ്ങിയ യുവതി ട്രെയിൻ യാത്രയ്ക്കിടെയാണ് തിരുവനന്തപുരം സ്വദേശിയുമായി അടുപ്പത്തിലാവുന്നതും പൂന്തുറയില്‍ താമസം തുടങ്ങിയതും. ഇതിനിടെയാണ് ഏലൂരിലെ ഭർത്താവിന് ഇൻസ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ചത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ തിരുവനന്തപുരം സ്വദേശിയും താനും ഒരുമിച്ച് താമസിക്കുകയാണെന്നും വിവാഹിതരാണെന്നും യുവതി അറിയിച്ചു. കാമുകനും ഒപ്പമുണ്ടായിരുന്നു.
കാണാതായ രണ്ടാമത്തെ യുവതി കോഴിക്കോട്ടെ ഒരു വീട്ടില്‍ ഹോംനഴ്സായി ജോലി ചെയ്യുമ്ബോള്‍ ഒരു മാസം മുമ്ബ് പിടിയിലായി. വാട്സാപ്പ് ഗ്രൂപ്പുകളില്‍ ലുക്ക്‌ഓട്ട് നോട്ടീസ് കണ്ടതിനെ തുടർന്ന് സംശയംതോന്നിയ ചിലർ കോഴിക്കോട് പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതിയെ കോടതിയില്‍ ഹാജരാക്കി മാതാവിനൊപ്പം വിട്ടതായി കടവന്ത്ര എസ്.എച്ച്.ഒ പി.എം. രതീഷ് അറിയിച്ചു