
കൊച്ചി: മെട്രോ ട്രെയിനില്‍ കമിതാക്കളുടെ ശല്യം കൂടി വരുന്ന വീഡിയോകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.
പൊതുസ്ഥലങ്ങളിലെ കമിതാക്കളുടെ അതിരുവിട്ട സ്നേഹപ്രകടനം മറ്റുള്ളവർക്ക് ചിലപ്പോള്‍ കണ്ട് നില്‍ക്കാൻ കഴിഞ്ഞുവെന്ന് വരില്ല.
അതിനെ എതിർത്ത് കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ വെെറലാകുന്നത്. ഓട്ടോറിക്ഷ ഡ്രെെവർ തന്റെ ഓട്ടോയില്‍ കമിതാക്കള്‍ക്കായി ഒരു കർശന നിയമം എഴുതി വച്ചിട്ടുണ്ട്. ആ ഓട്ടോയില്‍ സഞ്ചരിച്ച ഒരു യാത്രക്കാരിയാണ് ഈ ചിത്രം എടുത്ത് തന്റെ എക്സ് പേജില്‍ പങ്കുവച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മുന്നറിയിപ്പ്! റൊമാൻസ് പാടില്ല, ഇത് ഒരു ക്യാബ് ആണ്. ഇത് നിങ്ങളുടെ സ്വകാര്യ സ്ഥലമോ ഓയോയോ അല്ല, അതിനാല്‍ ദയവായി അകലം പാലിച്ച് ശാന്തത പാലിക്കുക. ബഹുമാനിക്കുക. നന്ദി’, – എന്നാണ് ഓട്ടോയില്‍ എഴുതിയിരുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ വെെറലാണ്. ഓട്ടോ ഡ്രെെവറെ വിമർശിച്ചും അഭിനന്ദിച്ചും പലരും രംഗത്തെത്തുന്നുണ്ട്. പലരും ഇതിനെ ഒരു തമാശയായാണ് കാണുന്നത്.
‘കമിതാക്കളുടെ റൊമാൻസ് കണ്ട് സഹിക്കാൻ വയ്യാതെയാണ് ഡ്രെെവർ ഇങ്ങനെ ചെയ്തത്’, ഓട്ടോയില്‍ മാത്രമല്ല ബസിലും ഇത്തരം കാഴ്ചകള്‍ പതിവാണ്’,’നിങ്ങള്‍ എന്തിനാണ് കമിതാക്കളെ
കുറ്റം പറയുന്നത്’, ‘ നിങ്ങളുടെ ഇത്തരം നിയമങ്ങള്‍ നിങ്ങള്‍ സൂക്ഷിച്ച് വച്ചാല്‍ മതി. നിങ്ങള്‍ പണം ഒന്നും തരുന്നില്ലല്ലോ’ തുടങ്ങി നിരവധി കമന്റുകള്‍ പോസ്റ്റിന് ലഭിക്കുന്നുണ്ട്.