
കമ്പം: 2025 ഫെബ്രുവരി 22-നാണ് കോട്ടയം കാരിത്താസ് ഐക്കരകുന്നേൽ ആകാശ് (29) ബൈക്കപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. എക്സ്റേ പരിശോധനയിൽ കൈ ഒടിഞ്ഞ് അസ്ഥി രണ്ടായി വേർപ്പെട്ടതായി കണ്ടെത്തി. ഓർത്തോ വിഭാഗം ഡോക്ടർമാർ കൈ പിടിച്ച് നേരെയാക്കി പ്ലാസ്റ്ററിട്ട് ബാഗിൽ തൂക്കിയിട്ട് പറഞ്ഞയച്ചു. 12 ദിവസം കഴിഞ്ഞ് വീണ്ടുമെത്തി എക്സ്റേയെടുത്തപ്പോൾ ഒടിഞ്ഞ അസ്ഥികൾ തമ്മിൽ കൂടിയിട്ടില്ലന്നും വേർപെട്ട് കിടക്കുകയാണെന്നും കണ്ടെത്തി.
അങ്ങനെയെങ്കിൽ ശസ്ത്രക്രിയ നടത്തി കമ്പിയിടാമെന്ന് ഡോക്ടർ നിർദേശിച്ചു. ഒന്നര വർഷം കഴിയുമ്പോൾ വീണ്ടുമൊരു ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുക്കണം. വീണ്ടുമൊരു 6 മാസം വിശ്രമം ഇതാണ് മെഡിക്കൽ കോളജ് ഡോക്ടർ നിർദേശിച്ച ചികിത്സ. എല്ലാം കൂടി 2 വർഷംപോകുമെന്നറിഞ്ഞപ്പോൾ നേരേ തമിഴ്നാടിന് പോകാൻ തീരുമാനിച്ചു. പിന്നീട് ഇവർ എത്തിയത് തമിഴ് നാട്ടിലെ കമ്പത്തു നിന്ന് 14 കിലോമീറ്റർ അകലെയുള്ള ചിന്നോലപുരത്താണ്.
ഇവിടെ കഴിഞ്ഞ 40 വർഷമായി തിരുമ്മു ചികിത്സ നടത്തുന്ന പ്രസിദ്ധനായ വൈദ്യൻ കൃഷ്ണമൂർത്തിയുടെ ചികിത്സാ കേന്ദ്രത്തിൽ എത്തി.
ആദ്യമെ തന്നെ കൈപിടിച്ച് ഒടിഞ്ഞ അസ്ഥി നേരെയാക്കി കെട്ടി. മുറിവുണങ്ങുന്നതിന് പച്ചമരുന്ന് പുരട്ടി. 3 ദിവസം കൊണ്ട് മുറിവ് ഭേദമായി.
പിന്നീട് ഒടിഞ്ഞ ഭാഗത്ത് മുളവച്ചുകെട്ടി. പരമ്പരാഗതമായി ഇവർ തയാറാക്കുന്ന പച്ചമരുന്നും പുരട്ടി. മൂന്നുനാലുതവണ ഇവരുടെ സ്വന്തം മരുന്നും കുഴമ്പും പുരട്ടിയതോടെ ഒടിഞ്ഞു തൂങ്ങിയ കൈ വേഗം സുഖപ്പെട്ടു.. 2 മാസംപൂർത്തി യാകുന്നതിന് മുൻപേ മുളങ്കമ്പുകൾ നീക്കി. ഇനിയിപ്പോൾ കുഴമ്പുപുരട്ടലും കിഴി കുത്തും മാത്രം. ഒടിഞ്ഞ കൈ 2 മാസം കൊണ്ട് സാധാരണ നിലയിലേക്ക് എത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കോളജിൽ പോയാൽ 2 വർഷം കൊണ്ട് ദേദമാകുന്ന ഒടിവ് 2 മാസം കൊണ്ട് ശരിയാക്കിയ തമിഴ് നാട്ടിലെ കൃഷ്ണമൂർത്തി
ചില്ലറക്കാരനല്ല.
40 വർഷം കൊണ്ട് 40 ലക്ഷത്തോളം ആളുകളെ തിരുമ്മി സുഖപ്പെടുത്തിയ
ആളാണ്. ദിവസം 30 മുതൽ 60 പേർ വരെ ചികിത്സ തേടി എത്തുന്നുണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്.
രാവിലെ 6 മണി മുതൽ ഇവിടെ തിരക്കാണ്. രാത്രി 7 വരെ നീളും.
മുറിവ് വേഗം ഉണങ്ങാനും ഒടിഞ്ഞ അസ്ഥി കൂടിച്ചേരാനും ഉപയോഗിക്കുന്ന മരുന്ന്
മഞ്ഞൾ പൊടി, നല്ലെണ്ണ, പച്ചമരുന്ന് ഇവയുടെ മിശ്രിതമാണ്. ഇതിൽ പച്ചമരുന്ന്ഏതാണന്ന് ഇവർ വെളിപ്പെടുത്താറില്ല. മരുന്നിന്റെ കൂട്ടും ഇവർക്ക് സ്വന്തം .
4പേർ സഹായികളായുണ്ട്.
എല്ലാ രംഗത്തും അപരൻമാരുള്ള കാലമാണിത്. അതിനാൽ കമ്പത്ത് ചെല്ലുന്നവർ ജാഗ്രത പാലിക്കണം.
കമ്പം മുതൽ ചിന്നോലപുരം വരെ അപരൻമാരുടെ വിളയാട്ടമാണ്.
കൃഷ്ണ മൂർത്തിക്ക് സ്വന്തം നാട്ടുകാരോട് നല്ല സ്നേഹമാണ്. നാട്ടിലുള്ള പാവപ്പെട്ടവർ തന്റെയടുത്ത് ചികിത്സ തേടിവന്നാൽ ഒരു പൈസ വാങ്ങില്ല.
കൃഷ്ണമൂർത്തിയുടെ ചികിത്സാ കേന്ദ്രത്തിൽ എത്താനുള്ള വഴി ഇങ്ങന. കമ്പം പഴയ പോലീസ് സ്റ്റേഷൻ ഭാഗത്തു നിന്ന് തിരിഞ്ഞ് കൈച്ചേരി ,കെ.കെ. പെട്ടി,അളൈമലൈപെട്ടി വഴി ചിന്നോലപുരം.
ഫോൺ: 97152 97732,
89404 56609(വാട്സ് ആപ്പ് )