play-sharp-fill
കമ്പക്കാനം കൂട്ടക്കൊല നടന്നിട്ട് ഒരു വർഷം ; കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് ഉരുണ്ടു കളിക്കുന്നു

കമ്പക്കാനം കൂട്ടക്കൊല നടന്നിട്ട് ഒരു വർഷം ; കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് ഉരുണ്ടു കളിക്കുന്നു

സ്വന്തം ലേഖിക

ഇടുക്കി : കേരളത്തെ നടുക്കിയ ഇടുക്കി കമ്പക്കാനത്തെ കൂട്ടക്കൊലയ്ക്ക് ഒരാണ്ട് തികയുന്നു. എന്നിട്ടും ഇപ്പോഴും കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് ഉരുണ്ട് കളിക്കുകയാണ്.കാനാട്ട് കൃഷണനും കുടുംബവും അടങ്ങുന്ന നാലുപേരാണ് കൊല്ലപ്പെട്ടത്.

കമ്പക്കാനം സ്വദേശികളായ കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജ്ജുൻ എന്നിവരെ കഴിഞ്ഞ വർഷം ജൂലൈ 29നാണ് കൊന്നതെന്നാണ് പൊലീസ് ഭാഷ്യം. വീടിന്റെ പറമ്പിലെ ഒരു കുഴിയിൽ നാല് പേരെയും കുഴിച്ചുമൂടിയ നിലയിൽ മൃതദേഹങ്ങൾ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. കൃഷ്ണൻ മാന്ത്രികശക്തി ആവാഹിച്ചതിൽ പ്രതികാരം എന്ന നിലയിലാണ് കൊരങ്ങാട്ടി സ്വദേശി അനീഷ്, കാരിക്കോട് സ്വദേശി ലിബീഷ് എന്നിവർ കൂട്ടകൊല നടത്തിയെന്നാണ് പൊലീസ് ഭാഷ്യം. ആഭിചാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികളെ പിടികൂടിയ ശേഷം ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. അന്വേഷണമികവിൽ സംഘത്തിന് ബാഡ്ജ് ഓഫ് ഓണർ അംഗീകാരവും ലഭിച്ചു. എന്നാൽ കൊലപാതകം നടന്ന് ഒരു വർഷം പിന്നിടുമ്പോൾ പൊലീസിന് ഇതുവരെ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ല. മുഖ്യപ്രതികളായ അനീഷും ലിബീഷും ജാമ്യം ലഭിച്ച് ജയിലിൽനിന്ന് പുറത്തിറങ്ങി. ഡി.എൻ.എ പരിശോധനാഫലങ്ങൾ വരുന്നതിലുണ്ടായ കാലതാമസമാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത ദിവസങ്ങളിൽ തന്നെ കുറ്റപത്രം കോടതയിൽ സമർപ്പിക്കും. മോഷണശ്രമമാണ് കൂട്ടകൊലയ്ക്ക് പിന്നിലെ കാരണമെന്ന് ഒരു വർഷം പിന്നിടുമ്പോൾ പൊലീസ് വ്യക്തമാക്കുന്നു.