play-sharp-fill
മുണ്ടൻമുടി കൂട്ടക്കുരുതി; പ്രതി ലിബീഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

മുണ്ടൻമുടി കൂട്ടക്കുരുതി; പ്രതി ലിബീഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

സ്വന്തം ലേഖകൻ

തൊടുപുഴ: നാടിനെ നടുക്കിയ വണ്ണപ്പുറം മുണ്ടൻമുടി കമ്പകക്കാനം കൂട്ടക്കൊലക്കേസിൽ പ്രതി ലിബീഷ് ബാബുവിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തൊടുപുഴ മുട്ടം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. കമ്പകക്കാനം കാനാട്ട് കൃഷ്ണൻ (52) ഭാര്യ സുശീല (50), മകൾ ആർഷ(20) , മകൻ അർജുൻ (18) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ലിബീഷ് അറസ്റ്റിലായത്. കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരമ്പ് വടിയും കൃഷ്ണന്റെ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങളും കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ മുഖ്യപ്രതിയും കൃഷ്ണന്റെ ശിഷ്യനുമായിരുന്ന അടിമാലി കുരങ്ങുപാറ സ്വദേശി അനീഷ് ഒളിവിലാണ്. അനീഷിനായി തമിഴ്‌നാട്ടിലടക്കം അന്വേഷണം നടത്തി വരികയാണ്.