ഗജ; തമിഴ്‌നാടിനെ സഹായിക്കണമെന്ന് പിണറായിയോട് കമൽഹാസൻ
സ്വന്തം ലേഖകൻ
ചെന്നൈ: ഗജ ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്ന തമിഴ്‌നാടിനെ സഹായിക്കണമെന്ന് അഭ്യർഥിച്ച് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസന്റെ കത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടിയാണ് കമൽഹാസൻ കത്തെഴുതിയിരിക്കുന്നത്. ട്വിറ്ററിലും അദ്ദേഹം ഇക്കാര്യം കുറിച്ചു. തമിഴ്നാട്ടിൽ ജനജീവിതം സ്തംഭിക്കും വിധത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടു. കാർഷിക വിളകളും മത്സ്യബന്ധന ബോട്ടുകളും തകർന്നു. ഇത് സാധാരണക്കാരായ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും അതിജീവനത്തെ തന്നെ ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗജ വിതച്ച നാശനഷ്ടങ്ങൾ നികത്താൻ വർഷങ്ങൾ എടുക്കുമെന്നും അതിനാൽ തമിഴ്നാടിനെ കേരളം സഹായിക്കണമെന്നും കമൽ കത്തിലൂടെ അഭ്യർഥിച്ചു
Third Eye News Live
0