
നാല് കെട്ടിയിട്ടും ആരും കൂടെയില്ലെന്ന് വിളിച്ച് പറഞ്ഞ് കമലഹാസന്‍; ഭാര്യയും ആശ്രിതരും ഇല്ലാത്ത കമല്‍ തമിഴ്‌നാട്ടിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി; കമലഹാസന്റെ കോടിക്കണക്കിനുള്ള സ്വത്ത് വിവരങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍
ചെന്നൈ: നടനും മക്കള്‍ നീതി നീതിമയ്യം പ്രസിഡന്റുമായ കമലഹാസന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങള്‍ പുറത്ത്. 176.9 കോടിയുടെ സ്വത്തുവകകളാണ് താരത്തിന് സ്വന്തമായി ഉള്ളത്. അതില്‍ 131.8 കോടി രൂപയുടേത് സ്ഥാവര സ്വത്താണ്. ഇത് കൂടാതെ 49.05 കോടി രൂപയുടെ ലോണുകളും തന്റെ പേരിലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മക്കള്‍ നീതി മായം വൈസ് പ്രസിഡന്റായ മഹേന്ദ്രനാണ് രണ്ടാമത്തെ ധനികനായ സ്ഥാനാര്‍ത്ഥി. 175 കോടിയോളമാണ് അദ്ദേഹത്തിന്റെ സ്വത്ത്.
വാണി ഗണപതി, സരിക എന്നിങ്ങനെ രണ്ടുപേരെ വിവാഹം കഴിച്ചിരുന്നുവെങ്കിലും പിന്നീട് വിവാഹമോചനം നേടിയിരുന്നു. അതിന് ശേഷം നടി ഗൗതമിക്കൊപ്പം ലിവിങ് ടുഗെതറിലായിരുന്ന താരം അവരില്‍ നിന്നും വേര്‍പിരിഞ്ഞിരുന്നു. ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ എന്നിവര്‍ മക്കളാണ്. നിലവില്‍ തനിക്കെതിരെ കോടതിയില്‍ യാതൊരു കേസുകളുമില്ലെന്നും ഭാര്യയോ ആശ്രിതരോ ഒന്നുമില്ലെന്നും കമലഹാസന്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉലകനായകന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി വനാതി ശ്രീനിവാസനാണ് പ്രധാന എതിരാളി. തമിഴ്നാട്ടിലെ തന്നെ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമിപ്പോള്‍.