കാല് പിടിച്ചു കരഞ്ഞു, ഉണ്ണിയോട് കെഞ്ചി; ഉണ്ണി എല്ലാവരുടെയും മുന്നില്‍ വച്ച് അപമാനിച്ചു;200 പവന്‍ സ്വര്‍ണവും സ്വത്തുക്കളും അമ്മാവന്മാർക്ക് നൽകണമെന്ന് ഗ്രീമയുടെ ആത്മഹത്യക്കുറിപ്പ്

Spread the love

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബം നേരത്തേ തന്നെ കൂട്ടആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നു സൂചന.

video
play-sharp-fill

മകളുടെ വിവാഹജീവിതം തകര്‍ന്നതിലുള്ള അപമാനം മൂലം കുടുംബം വലിയ മാനസികവിഷമത്തിലായിരുന്നു.

ജീവനൊടുക്കിയ ഗ്രീമ എസ്. രാജിന്റെ ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് ഇക്കാര്യത്തെക്കുറിച്ചുള്ള സൂചനയുള്ളത്. മരിക്കാനുള്ള സയനൈഡ് അച്ഛന്‍ ഉള്ളപ്പോഴേ കൈയില്‍ ഉണ്ടെന്നാണ് ഗ്രീമ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമലേശ്വരം ആര്യന്‍കുഴിക്കു സമീപം ശാന്തിഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍. രാജീവിന്റെ ഭാര്യ എസ്.എല്‍. സജിത(54) മകള്‍ ഗ്രീമ എസ്. രാജ്(30) എന്നിവരെയാണ് ബുധനാഴ്ച വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നു മാസം മുന്‍പാണ് രാജീവ് മരിച്ചത്. അതിനു മുന്‍പ് തന്നെ സയനൈഡ് കുടുംബം കരുതിയിരുന്നു. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്റെ അവഗണനയില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നാണ് ആത്മഹ്യതാക്കുറിപ്പില്‍ പറയുന്നത്.

ഉണ്ണിയോട് കെഞ്ചി ഒരു കച്ചിത്തുരുമ്പെങ്കിലും പിടിക്കാന്‍ പറ്റുമോ എന്നു വിചാരിച്ച് കാല് പിടിച്ചു കരഞ്ഞുവെന്ന് ഗ്രീമയുടെ കുറിപ്പില്‍ പറയുന്നത്. ഒരു കൂട്ട ആത്മഹത്യ ഒഴിവാക്കാനാണ് താനും അച്ഛനും അമ്മയും കാത്തിരുന്നതെന്നും ഗ്രീമ കുറിച്ചിരുന്നു.

ഇതിനിടയിലാണ് പിതാവ് രാജീവ് ഹൃദ്രോഗം മൂലം മരിച്ചത്. ഇതോടെ ഗ്രീമയും സജിതയും കൂടുതല്‍ ഒറ്റപ്പെട്ടു. ദിവസങ്ങള്‍ക്കു മുന്‍പ് ഗ്രീമയും മാതാവും അവസാനശ്രമമെന്ന നിലയില്‍ ഉണ്ണിക്കൃഷ്ണനെ കണ്ട് സംസാരിച്ചിരുന്നു.

എന്നാല്‍ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ ഉണ്ണി എല്ലാവരുടെയും മുന്നില്‍വച്ച് അപമാനിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതോടെയാണ് വീട്ടില്‍ തിരിച്ചെത്തിയ ഗ്രീമയും സജിതയും കൈയില്‍ കരുതിയിരുന്ന സയനൈഡ് കഴിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

വീടിനുള്ളില്‍ ഹാളിലെ സോഫയില്‍ കൈകള്‍ ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.