“ദക്ഷിണേന്ത്യയില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുത്”; കന്നട ഭാഷാ വിവാദത്തിന് പിന്നാലെ പുതിയ ആവശ്യവുമായി കമല്‍ഹാസൻ

Spread the love

ചെന്നൈ: ദക്ഷിണേന്ത്യയില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ കമല്‍ഹാസൻ.

കന്നഡ -തമിഴ് ഭാഷാ പരാമർശത്തില്‍ കർണാടകയില്‍ തഗ് ലൈഫ് വിലക്കിയതിന് തൊട്ടു പിന്നാലെയാണ് താരത്തിന്റെ ഹിന്ദി -തമിഴ് പരാമർശം.
തന്റെ പുതിയ ചിത്രമായ ‘തഗ് ലൈഫിന്റെ ‘ പ്രൊമോഷനിടെയാണ് കമല്‍ഹാസൻ അഭിപ്രായം വ്യക്തമാക്കിയത്.

വിദ്യാഭ്യാസം ഭാഷ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് മുക്തമായിരിക്കണമെന്നും പഠനം എപ്പോഴും കാര്യക്ഷമമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് പകരം ഇംഗ്ലീഷ്, സ്പാനിഷ്, ചൈനീസ് പോലുള്ള അന്താരാഷ്ട്ര ഭാഷകള്‍ പഠിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്നഡ ഭാഷയെക്കുറിച്ചുള്ള തന്റെ പരാമർശങ്ങള്‍ക്കിടെ വിവാദത്തില്‍പ്പെട്ടിട്ടും, താരം പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.