play-sharp-fill
പുതിയ പാർലമെന്റ് ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാം; രാഷ്ട്രീയ വിയോജിപ്പുകൾ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാം; ചരിത്ര നേട്ടത്തിന് സർക്കാരിനെ അഭിനന്ദിച്ച് കമൽ ഹാസൻ

പുതിയ പാർലമെന്റ് ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാം; രാഷ്ട്രീയ വിയോജിപ്പുകൾ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാം; ചരിത്ര നേട്ടത്തിന് സർക്കാരിനെ അഭിനന്ദിച്ച് കമൽ ഹാസൻ

സ്വന്തം ലേഖകൻ

ചെന്നൈ: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കണമെന്ന് നടനും
നീതിമയ്യം നേതാവുമായ കമൽ ഹാസൻ. നമ്മുടെ രാഷ്ട്രീയ വിയോജിപ്പുകൾ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഈ ചരിത്ര നേട്ടത്തിന് സർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു. രാഷ്ട്രപതിയെ പാർലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത വിയോജിപ്പ് നിലനിൽക്കെ തന്നെ. ഉദ്ഘാടനം ഞാൻ നിങ്ങളോടൊപ്പം ആഘോഷിക്കുന്നു.’- അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇന്ത്യയുടെ പുതിയ വീട്ടിൽ എല്ലാ കുടുംബാഗങ്ങളും താമസിക്കേണ്ടതാണ്. താൻ പങ്കാളിത്ത ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പൊതു വേദികളിലും പുതിയ പാർലമെന്റിലും ഉന്നയിക്കാം. നമ്മെ ഭിന്നിപ്പിക്കുന്നതിനെക്കാൾ ഒരുമിക്കുന്ന വേറെയും ഒരുപാട് കാര്യങ്ങളുണ്ട്. ലോകത്തിന്റെ കണ്ണ് നമ്മുടെ മേലാണ്. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാം. നമ്മുടെ രാഷ്ട്രീയ വിയോജിപ്പുകൾ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാം.’-പ്രസ്താവനയിൽ കമൽ ഹാസൻ പറഞ്ഞു.

പാർലമെന്റ് ഉദ്ഘാടനത്തിന് എന്തുകൊണ്ടാണ് പ്രസിഡന്റിനെ ക്ഷണിക്കാത്തത് എന്ന് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് പ്രസിഡന്റ് ദ്രൗപദി മുർമുവിനെയും രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറിനെയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Tags :