കഴിവു തെളിയിച്ച രണ്ട് പേർ പുതിയ അവതാരത്തിൽ എത്തുന്നു ; ഉലകനായകന്റെ 237ാം ചിത്രം ‘KH237’ പ്രഖ്യാപിച്ചു ; സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്
സ്വന്തം ലേഖകൻ
സൂപ്പർതാരം കമൽ ഹാസൻ നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അന്‍പറിവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമൽഹാസൻ തന്നെയാണ് KH237 പ്രഖ്യാപിച്ചത്. കഴിവു തെളിയിച്ച രണ്ട് പേർ പുതിയ അവതാരത്തിൽ എത്തുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് താരം അനൗൺസ്മെന്റ് വിഡിയോ പുറത്തുവിട്ടത്.
രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമകളുടെ ആക്ഷൻ സംവിധായകരിൽ നിന്ന് സിനിമാ സംവിധായകരിലേക്കുള്ള അൻപറിവിന്റെ വളർച്ച അവരുടെ സിനിമയോടുള്ള സമർപ്പണത്തിന്റെയും കഴിവിന്റെയും തെളിവാണ്. KH237 അൻബു മണിയും അറിവ് മണിയും സംവിധാനം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും രാജ് കമൽ ഫിലിംസ് പറഞ്ഞു. അൻപറിവുമായുള്ള ചിത്രം പുതിയ പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ഇവർ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കമൽഹാസനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നതിൽ സന്തോഷം പങ്കുവച്ചുകൊണ്ട് അൻപറിവ് മാസ്റ്റേഴ്സ് രംഗത്തെത്തി. “അത്ഭുതങ്ങൾ സംഭവിക്കുന്നു, ഉലഗനായകൻ കമൽ സാറിനെ സംവിധാനം ചെയ്യാൻ തങ്ങൾക്ക് ഇത്തരമൊരു അസാമാന്യ അവസരം ലഭിച്ചു എന്നത് ഇപ്പോഴും അതിശയകരമായി തോന്നുന്നു.ഒരു ആക്ഷൻ പായ്ക്ക് ചിത്രം, ഈ ചിത്രം ആരാധകരെയും ഇൻഡസ്‌ട്രിയിലുള്ളവരെയും വിസ്മയിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കമൽഹാസൻ ആരാധകർക്ക് ഇതൊരു വിരുന്നായിരിക്കുമെന്ന് ഉറപ്പാണ്”- എന്നാണ് അൻപറിവ് പറഞ്ഞത്.
ആക്ഷന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ളതാകും ചിത്രം. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും.ചിത്രം 2025ൽ തിയേറ്ററുകളിലേക്കെത്തും.