മലയാളികൾ സ്കൂളിൽ പോയതു കൊണ്ടും വിവരമുള്ളതു കൊണ്ടുമാണ് പ്രേം നസീർ മുഖ്യമന്ത്രിയാവാഞ്ഞത്-ചാരുഹാസൻ
സ്വന്തം ലേഖകൻ
കൊച്ചി: മലയാളികളുടെ രാഷ്ട്രീയ സിനിമാ ബോധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ കമലഹാസന്റെ ജ്യേഷ്ഠനും നടി സുഹാസിനിയുടെ പിതാവുമായ ചാരുഹാസൻ. തമിഴ്നാട്ടുകാർ സിനിമാ തിയേറ്ററിൽ പോയപ്പോൾ മലയാളികൾ സ്‌കൂളിൽ പോയതുകൊണ്ടാണ് കേരളത്തിൽ പ്രേംനസീറിനെപ്പോലെയുള്ള സിനിമാ താരങ്ങൾ മുഖ്യമന്ത്രിയാകാത്തതെന്ന് ചാരുഹാസൻ പറഞ്ഞു. കൊച്ചിയിൽ നടന്ന കൃതി പുസ്തകോത്സവത്തിലെ സംവാദത്തിലാണ് ചാരുഹാസൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.
മലയാളികൾ സ്‌കൂളിൽ പോയപ്പോൾ തമിഴ്‌നാട്ടുകാർ സിനിമാ തിയ്യറ്ററുകളിലേക്കായിരുന്നു പോയത്. ഞാൻ സിനിമയിൽ വരുന്ന കാലത്ത് തമിഴ്‌നാട്ടിൽ 3,000 തിയ്യറ്ററുകൾ ഉണ്ടായിരുന്നു. ഇന്ത്യ മൊത്തം 10,000 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ഓർക്കണം. രാജ്യത്തെ 10 ശതമാനത്തിൽ താഴെ മാത്രം ആളുകളുള്ള തമിഴ്‌നാട്ടിൽ 30 ശതമാനം തിയ്യറ്ററുകളുണ്ടായിരുന്നു. കേരളത്തിൽ 1,200 ഉം കർണാടകത്തിൽ 1,400 ഉം തിയറ്ററുകൾ ഉണ്ടായിരുന്നു. ഭാഗ്യവശാൽ നിങ്ങൾക്കിവിടെ സ്‌കൂളുകളുണ്ടായിരുന്നു. നിങ്ങൾ സ്‌കൂളിൽപ്പോയി. തമിഴ്‌നാട്ടുകാർ വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. ഇന്ത്യ പൊതുവിലും അങ്ങനെ തന്നെ. എന്നാൽ, കേരളീയർ വിദ്യാസമ്പന്നരാണ്. അവർ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നത് ‘. ചാരുഹാസൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കമലഹാസൻ നിരീശ്വരവാദിയാകാൻ പ്രധാന കാരണം ഞാനാണ്. എന്നെക്കാൾ 24 വയസിന് ഇളയതാണ് കമൽ. അതുകൊണ്ട് ആ സ്വാധീനം വലുതായിരിക്കും. ഈശ്വരവിശ്വാസം കുട്ടിക്കാലം മുതലുള്ള സ്വാധീനങ്ങളുടെയും ബന്ധങ്ങളുടെയും ഫലമായിട്ട് ഉണ്ടാകുന്നതാണെന്നും ചാരുഹാസൻ പറഞ്ഞു.