play-sharp-fill
അമ്മയില്ലാത്ത 16 കാരിയോട് അച്ഛന്റെ ക്രൂരത: മാസങ്ങളോളം സഹിച്ചു: ഒടുവിൽ പോലീസിൽ പരാതി നൽകി: പ്രതി അറസ്റ്റിൽ

അമ്മയില്ലാത്ത 16 കാരിയോട് അച്ഛന്റെ ക്രൂരത: മാസങ്ങളോളം സഹിച്ചു: ഒടുവിൽ പോലീസിൽ പരാതി നൽകി: പ്രതി അറസ്റ്റിൽ

ഡൽഹി: ഭാര്യയുടെ മരണത്തിനുശേഷം പതിനാറുകാരിയായ മകളെ തുടർച്ചയായി ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം.

പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ മരിച്ചതിനുശേഷമാണ് പിതാവ് തന്നെ പീഡിപ്പിക്കാൻ തുടങ്ങിയതെന്നും പീഡനം

ചെറുക്കുമ്പോഴെല്ലാം അതിക്രൂരമായി മർദിക്കുമായിരുന്നെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് തന്നെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞിരുന്നു. അവർ ഈ വിവരം പഞ്ചായത്തിനെ അറിയിച്ചു. അവർ കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി

മുന്നറിയിപ്പ് നല്‍കിയിട്ടും പീഡനം പിന്നെയും തുടർന്നു. ഒടുവില്‍ സഹികെട്ട് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ പിതാവിനെ അറസ്റ്റ്

ചെയ്തതായും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.