video
play-sharp-fill

50 ലക്ഷം രൂപ മുടക്കി ആനയ്ക്ക് ബാത്തിംഗ് പൂള്‍; ഷവറും കുടയുടെ തണലും അടക്കം ആധുനിക സൗകര്യങ്ങള്‍; ഇനി മുതല്‍ കല്യാണിയുടെ കുളി ബജറ്റില്‍ പ്രഖ്യാപിച്ച ആഡംബര കുളത്തില്‍; പത്ത് കിലോമീറ്റര്‍  നടക്കാനായി സമീപത്തായി വാക്ക് വേയും

50 ലക്ഷം രൂപ മുടക്കി ആനയ്ക്ക് ബാത്തിംഗ് പൂള്‍; ഷവറും കുടയുടെ തണലും അടക്കം ആധുനിക സൗകര്യങ്ങള്‍; ഇനി മുതല്‍ കല്യാണിയുടെ കുളി ബജറ്റില്‍ പ്രഖ്യാപിച്ച ആഡംബര കുളത്തില്‍; പത്ത് കിലോമീറ്റര്‍ നടക്കാനായി സമീപത്തായി വാക്ക് വേയും

Spread the love

സ്വന്തം ലേഖിക

കോയമ്പത്തൂര്‍: 50 ലക്ഷം രൂപ മുടക്കി ആനയ്ക്ക് ബാത്തിംഗ് പൂള്‍.

തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള പേരൂര്‍ പട്ടേശ്വരര്‍ ക്ഷേത്രത്തിലെ ആനയായ കല്യാണിക്കാണ് കുളിക്കാനായി ആഡംബരകുളം നിര്‍മ്മിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ തുക വകയിരുത്തി നിര്‍മ്മിച്ച ബാത്തിംഗ് പൂളിന്റെ ഉദ്ഘാടനം തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ നിര്‍വഹിച്ചു.

തനിയ്ക്കായി നിര്‍മ്മിച്ച പൂളിലേക്ക് ഇറങ്ങി വെള്ളത്തില്‍ കളിക്കുന്ന കല്യാണിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 2000 വര്‍ഷത്തോളം പഴക്കമുള്ള പേരൂര്‍ ക്ഷേത്രത്തിലേക്ക് 1996ലാണ് കല്യാണിയെ കൊണ്ടുവന്നത്.

ഭഗന്‍ രവി എന്നയാളാണ് കല്യാണിയെ സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും. ക്ഷേത്രത്തിലെത്തുന്ന വലുപ്പ ചെറുപ്പമില്ലാത്ത ഭക്തരുടെ എല്ലാം തന്നെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് കല്യാണി. കല്യാണിയെ തന്നെ കാണാനായി ക്ഷേത്ര ദര്‍ശനം നടത്തുന്നവരുണ്ടെന്നാണ് ക്ഷേത്ര ഭാഗവാഹികള്‍ പറയുന്നത്.

32 വയസാണ് കല്യാണിയുടെ പ്രായം. ക്ഷേത്രത്തിന് സമീപത്ത് തന്നെയാണ് കുളം നിര്‍മ്മിച്ചിട്ടുള്ളത്. കല്യാണിക്ക് പൂളിലേക്ക് ഇറങ്ങാനുള്ള റാംപിന് 300 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമാണ് ഉള്ളത്.

ഷവര്‍ സൗകര്യവും കുടയുടെ തണലും അടക്കമുള്ള സൗകര്യങ്ങള്‍ കല്യാണിക്കായി കുളത്തില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നു മണിക്കൂറോളം നീണ്ട കുളിക്ക് ശേഷം പത്ത് കിലോമീറ്റര്‍ കല്യാണിയെ നടത്തണം എന്ന ലക്ഷ്യത്തോടെയാണ് കുളവും സമീപത്തായി വാക്ക് വേയും തയ്യാറാക്കിയിട്ടുള്ളത്.