
തിരുവനന്തപുരം: കേരളത്തിലുടനീളം പലയിടങ്ങളില്‍ നിന്ന് വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കല്യാണ രാമൻ പിടിയില്‍.
കല്യാണ രാമൻ എന്ന് വിളിപ്പേരുള്ള ബാഹുലേയനാണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടികൂടിയത്.
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായായ ഇയാള്‍ നെയ്യാറ്റിൻകര മുതല്‍ കാസർഗോഡ് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം അടക്കം 50 ലധികം കേസുകളില്‍ പ്രതിയാണ്. ബാഹുലേയന്, കല്യാണരാമന്, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്, വിജയന് തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാള്‍ അറിയപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാടകയ്ക്ക് വീട് എടുത്താണ് മോഷണവും , വിവാഹവും നടത്തിരുന്നതെന്ന് പൊലീസ് പറയുന്നു. വിധവകളേയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെ വശീകരിച്ച് കല്യാണം കഴിച്ച് വീടെടുത്ത് താമസിച്ച്, ശേഷം ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്.



