video
play-sharp-fill

കല്യാൺ ജ്വല്ലേഴ്‌സിനെ അപകീർത്തിപ്പെടുത്തിയ വീഡിയോ; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്

കല്യാൺ ജ്വല്ലേഴ്‌സിനെ അപകീർത്തിപ്പെടുത്തിയ വീഡിയോ; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: കല്യാൺ ജ്വല്ലേഴ്സിനെ അപകീർത്തിപ്പെടുത്ത രീതിയിൽ വീഡിയോ പ്രചരിപ്പിച്ചത് സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ് എടുത്തു. വ്യാജതെളിവുണ്ടാക്കി ട്യൂബിൽ അപകീർത്തികരമായി വീഡിയോ പ്രചരിപ്പിച്ചുവെന്നുള്ള കല്യാൺ ജ്വല്ലേഴ്സിന്റെ പരാതിയിലാണ് കേസ്. ശ്രീകുമാരനെ മേനോനെ കൂടാതെ തെഹൽക്ക മുൻ മാനേജിങ് എഡിറ്റർ എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവേൽ, റെഡ് പിക്സ് 24 ത 7 എന്ന യൂട്യൂബ് ചാനൽ എന്നിവരുടെ പേരിലും കേസ് എടുത്തിട്ടുണ്ട്.വ്യാജരേഖ ചമയ്ക്കൽ, സാമൂഹിക മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കല്യാൺ ജ്വല്ലേഴ്സിന്റെ തൃശ്ശൂർ പൂങ്കുന്നം ഓഫീസിലെ ചീഫ് ജനറൽ മാനേജർ കെ.ടി. ഷൈജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.തൃശ്ശൂർ വെസ്റ്റ് പോലീസാണ് കേസ് എടുത്തത്. നേരത്തേ ശ്രീകുമാർ മേനോൻ കരാർ വ്യവസ്ഥയിൽ കല്യാണിലെ പരസ്യങ്ങൾ ചെയ്തിരുന്നു. എന്നാൽ തുടർന്നും കരാർ നൽകാത്തതിനെ തുടർന്ന് മാത്യു സാമുവലുമായി ചേർന്ന് വീഡിയോ നിർമിച്ചതാണെന്ന് പരാതിയിൽ പറയുന്നു.