കല്യാൺ ജ്വല്ലറി കവർച്ച: പിന്നിൽ ഹൈവേ കൊള്ളക്കാരൻ കോടാലി ശ്രീധരൻ; പോലീസ് തിരച്ചിൽ തുടങ്ങി

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: കല്യാൺ ജ്വല്ലറിയുടെ ഒരു കോടി രൂപ വില വരുന്ന സ്വർണം കോയമ്പത്തൂരിൽ വെച്ചു തട്ടിയെടുത്തത് ഹൈവേ കൊള്ളക്കാരൻ കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചു. കൊള്ള സംഘത്തിലുണ്ടായിരുന്ന കോടാലി ശ്രീധരന്റെ അനുയായി മലപ്പുറം വള്ളാമ്പുറം സ്വദേശിക്കായി കോയമ്പത്തൂർ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരച്ചിൽ തുടങ്ങി.

തിങ്കളാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂരിനും വാളയാറിനും ഇടയിൽവെച്ച് വാഹനം അക്രമിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. ചാവടി പെട്രോൾ പമ്പിനു സമീപത്തുവെച്ച് ജ്വല്ലറി ജീവനക്കാർ സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ചാണ് സ്വർണവും കാറും തട്ടിയെടുത്തത്. വാളയാറിലെ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കൊള്ളസംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ഹവാല കുഴൽപ്പണ കടത്ത് സംഘങ്ങളെ അക്രമിച്ചു പണം തട്ടിയെടുക്കുന്ന കോടാലി ശ്രീധരന്റെ നേതൃതൃത്തിലുള്ള സംഘമാണ് കൊള്ളയ്ക്കു പിന്നിലെന്നാണ് സൂചന. കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് കോടാലി ശ്രീധരൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഷംസുദ്ദീൻ എന്ന നാണിയെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ മലപ്പുറത്തെയും കോഴിക്കോട്ടെയും ഹവാല സംഘങ്ങളെ കാണിച്ചാണ് ഷംസുദ്ദീൻ ശ്രീധരന്റെ സംഘത്തിപ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിൽ കോയമ്പത്തൂർ എസ്. പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തിരച്ചിൽ തുടങ്ങി. കവർച്ചക്കാർ തട്ടിയെടുത്ത കാർ മധുക്കര സ്റ്റേഷൻ പരിധിയിലെ കറുപ്പൻകരയെന്ന സ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു. കോടാലി ശ്രീധരൻ പ്രതിയായിട്ടുള്ള സമാന കേസുകളിൽ തട്ടിയെടുത്ത വാഹനങ്ങളും ഇവിടെയായിരുന്നു ഉപേക്ഷിച്ചിരുന്നത്.