video
play-sharp-fill

പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് 25 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി; പീഡനം നടന്നത് അ‌മ്മ വിദേശത്തായിരുന്ന സമയത്ത്

പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് 25 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി; പീഡനം നടന്നത് അ‌മ്മ വിദേശത്തായിരുന്ന സമയത്ത്

Spread the love

സ്വന്തം ലേഖകൻ

കല്പറ്റ: പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 25 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കല്പറ്റ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി അനസ് വരിക്കോടനാണ് ശിക്ഷ വിധിച്ചത്.

2018-ൽ തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം.കുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്തിരുന്നതിനാൽ പിതാവിനൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിൽ നടത്തിയ കൗൺസലിങ്ങിനിടെയാണ് കുട്ടി അധ്യാപികയോട് പീഡന വിവരം വെളിപ്പെടുത്തിയത്. പരാതിയെത്തുടന്ന് അന്നത്തെ മാനന്തവാടി സിഐ ആയിരുന്ന പി കെ മണിയാണ് പ്രതിയെ അറസ്റ്റുചെയ്തത്.

പോക്സോ ഉൾപെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തലപ്പുഴ എസ് ഐയായിരുന്ന സി ആർ അനിൽ കുമാറാണ് കേസ് തുടരന്വേഷിച്ച് കുറ്റപത്രം സമർപിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂടർ യു കെ പ്രിയ ഹാജരായി.