കൽപ്പറ്റയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം ; 21കാരന് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

Spread the love

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകളിലായി 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവന്‍ (21) എന്ന യുവാവിനാണ് ശിക്ഷ വിധിച്ചത്. കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ കൃഷ്ണകുമാര്‍ ആണ് വിധി പറഞ്ഞത്.

2023 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രധാന വിധി. ശിവന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വൈത്തിരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന ടി.എ അഗസ്റ്റിനാണ് കേസില്‍ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.

സബ് ഇന്‍സ്പെക്ടര്‍ എം കെ സലിം, അസി. സബ് ഇന്‍സ്പെക്ടര്‍ പി ഷെറീന, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി ഡി റെജി, പുഷ്പകുമാരി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി ബബിത ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group