
അഞ്ചുമാസത്തെ ശമ്പളം മുടങ്ങിയതോടെ തോട്ടം കയ്യേറി വയനാട്ടിലെ എസ്‌റ്റേറ്റ് തൊഴിലാളികള്‍ ; കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ജീവനക്കാരാണ് തേയില നുള്ളി പ്രതിഷേധിച്ചത്.
കൽപ്പറ്റ : ശമ്പളമില്ല , തൊഴിലാളികള്‍ക്ക് ദുരിതം. ആനുകൂല്യങ്ങള്‍ അടക്കം മുടങ്ങിയതോടെ തൊഴിലാളികളുടെ നിത്യ ജീവിതം തന്നെ ദുരിതത്തിലായെന്ന് തോട്ടം തൊഴിലാളികളും പ്രതികരിക്കുന്നു. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 216 സ്ഥിരം തൊഴിലാളികള്‍ക്ക് ശമ്ബളം മുടങ്ങിയിട്ട് 5 മാസം പിന്നിട്ടു.
സമരവും അനുനയ ചര്‍ച്ചയും അതിൻ്റെ മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാല്‍ പരിഹാരം മാത്രമില്ല. ഒടുവില്‍ ഗതികെട്ടാണ് തൊഴിലാളികള്‍ തേയില നുള്ളി സമരത്തിലേര്‍പ്പെട്ടത്. എല്ലാ സമരങ്ങളും വിഫലമായതോടെയാണ് തൊഴിലാളികള്‍ സ്വയം തേയില നുള്ളിവില്‍ക്കാന്‍ തീരുമാനിച്ചത്. സംയുക്ത തൊഴിലാളി യൂണിയനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
Third Eye News Live
0