video
play-sharp-fill

അലക്കുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണു; പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

അലക്കുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണു; പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

കല്‍പ്പറ്റ: പ്ലസ് ടു വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ചു.

വയനാട് പുല്‍പ്പള്ളി പ്രിയദര്‍ശിനി കോളനിയിലെ ആദിത്യയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേകാടി പുഴയില്‍ വെച്ചാണ് അപകടമുണ്ടായത്. അലക്കുന്നതിനിടെ പുഴയിലേക്ക് കാല്‍വഴുതി വീണെന്നാണ് വിവരം.

പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദിത്യ. ചേകാടി പമ്പ് ഹൗസിനടുത്ത് ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.

കുടുംബാംഗങ്ങളോടൊപ്പം അലക്കുന്നതിനായി ചേകാടി പുഴയില്‍ പോയതായിരുന്നു. തമിഴ്‌നാട്ടുകാരായ സുമേഷ്-ശാന്തി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ദുഃഖനേഷ്, അഖിലേഷ്.