ആ കാഴ്ച കണ്ടു തൊഴാൻ എത്തുന്നത് പതിനായിരങ്ങള്‍; കല്‍പാത്തി രഥോത്സവത്തിലെ ദേവരഥ സംഗമം ഇന്ന്

Spread the love

പാലക്കാട്: കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്നു നടക്കും.

video
play-sharp-fill

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുൻവശത്തുള്ള തേരുമുട്ടിയില്‍ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങള്‍ മുഖാമുഖം എത്തുന്നതോടെ കല്‍പാത്തി ദേവരഥ സംഗമമാകും.

ആ കാഴ്ച കണ്ടു തൊഴാൻ പതിനായിരങ്ങള്‍ എത്തും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകളാണു പ്രദക്ഷിണ വഴികളിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയ കല്‍പാത്തി ലക്ഷ്മി നാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍ ഇന്നു രാവിലെ രഥാരോഹണം നടക്കും. ഇന്നലെയും നൂറുകണക്കിനുപേരാണ് കല്‍പാത്തിയിലെത്തിയത്.