കലൂരില്‍ നടുറോഡില്‍ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

Spread the love

സ്വന്തം ലേഖിക

കൊച്ചി: എറണാകുളം കലൂരിൽ നടുറോഡില്‍ യുവാവ് ആത്മഹത്യ ചെയ്തു.

കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. വൈകിട്ട് അഞ്ചേ കാലോടെയാണ് കലൂരിലെ ജനങ്ങളെ ഞെട്ടിച്ച സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ ഇയാളെ വ്യാപാരികളും പൊലീസുകാരും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവാവിൻ്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ തിരിച്ചറിയാന്‍ പൊലീസ് അന്വേഷണം തുടങ്ങി.

ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുന്നില്‍ വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് റോഡിലേക്ക് എത്തുന്നതും ആത്മഹത്യ ചെയ്യുന്നതും വ്യക്തമാണ്.