കലൂർ സ്റ്റേഡിയത്തിലെ പുതിയ ഗേറ്റ് തകർന്നുവീണു; ഓട്ടോ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

കൊച്ചി: നവീകരണത്തിന്റെ ഭാഗമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നില്‍ പുതുതായി സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് തകര്‍ന്നുവീണു. അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് സ്‌പോണ്‍സറുടെ നേതൃത്വത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.

video
play-sharp-fill

വെള്ളിയാഴ്ച്ച വൈകീട്ട് 5.20ഓടെയാണ് ഗേറ്റ് തകര്‍ന്നുവീണത്. സ്റ്റേഡിയത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന പ്രധാന കവാടത്തിന്റെ ഇരുമ്പ് ഗേറ്റാണ് തകര്‍ന്നത്. സംഭവ സമയം ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

നാല് ഇരുമ്പ് ഗേറ്റുകളാണ് സ്റ്റേഡിയത്തില്‍ ഉള്ളത്. വലിയ ഭാരമുള്ള ഗേറ്റ് രണ്ട് ചെറിയ ബെയറിങ്ങുകളിലാണ് സ്ഥാപിച്ചതെന്നും, അശാസ്ത്രീയ നിര്‍മാണമാണ് അപകടത്തിന് കാരണമെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group